ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ പോരാട്ടങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്ററിലെ സൂപ്പര്‍ ടീമുകള്‍ നാളെ ഏറ്റുമുട്ടുന്നു. യുണൈറ്റഡും സിറ്റിയുമായുള്ള പോരാട്ടമാണ് യൂണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രോഫോഡില്‍ നടക്കുന്നത്. ചുവന്ന ചെകുത്തന്മാരെന്ന് വിശേഷിപ്പിക്കുന്ന യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തും സിറ്റി ക്ലബ്ബെന്ന പേരില്‍ പ്രശസ്തരായ മാഞ്ചസ്റ്റര്‍ സിറ്റി ഏഴാം സ്ഥാനത്തുമാണ്.
ലീപ്സിഗിനോട് തോറ്റ് നോക്കൗട്ട് കാണാതെയാണ് യുണൈററഡ് ചാമ്പ്യന്‍സ് ലീഗില്‍ നി്ന്നും പുറത്തായത്. 3-2നാണ് തോറ്റത്. ലീഗില്‍ കഴിഞ്ഞയാഴ്ച വെസ്റ്റ് ഹാമിനെ 3-1ന് യുണൈറ്റഡ് തോല്‍പ്പിക്കുകയും ചെയ്തു.
ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ട്ടോയ്ക്കെതിരെ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയെങ്കിലും സിറ്റി നോക്കൗട്ടില്‍ പ്രവേശിച്ച ആവേശത്തിലാണ്. ലീഗില്‍ കഴിഞ്ഞയാഴ്ച എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ എത്തിഹാദ് സ്റ്റേഡിയത്തില്‍ തോല്‍പ്പിച്ചാണ് സിറ്റി നില്‍ക്കുന്നത്. മറ്റ് മത്സരങ്ങളില്‍ വൂള്‍വ്സ് ആസ്റ്റണ്‍ വില്ലയോടും ന്യൂകാസില്‍ വെസ്റ്റ് ബ്രോമിനോടും ഏറ്റുമുട്ടും.
Comments