ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ. ലീഗിലെ കരുത്തരായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ഇന്നിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ക്രിസ്റ്റൽ പാലസിനോടും സിറ്റി സതാംപ്ടണിനോടും ആഴ്സണൽ എവർട്ടണിനോടും ഏറ്റുമുട്ടും.
പതിമൂന്ന് മത്സരം പൂർത്തിയാക്കി ലിവർപൂൾ ഒന്നാമതെത്തിയിരിക്കുകയാണ്. സീസണിൽ ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാർ ഒന്നാമതെത്തുന്നത്. എതിരാളികളായ ക്രിസ്റ്റൽ പാലസ് 12-ാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ സി്റ്റി 9-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. മൂന്നാം സ്ഥാനത്തേക്ക് കയറിയ സതാംപ്ടണാണ് എതിരെ ഇറങ്ങുന്നത്. തോൽവി തുടർക്കഥയാക്കിയ ആഴ്സണൽ അഞ്ചാം സ്ഥാനക്കാരായ എവർട്ടണിനെ തോൽപ്പിച്ചേ മതിയാകൂ.
Comments