മിലാൻ: ഇറ്റാലിയൻ ലീഗിൽ തകർപ്പൻ ജയത്തോടെ യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്രിസ്റ്റിയാനോയും കൂട്ടരും സാസുവോളയെ തോൽപ്പിച്ചത്. ആദ്യപകുതി ഗോൾരഹിതമായശേഷമാണ് ഇരുടീമുകളും ആക്രമണം തുടങ്ങിയത്. 50-ാം മിനിറ്റിൽ യുവന്റസ് ആദ്യ ഗോൾ നേടി. ഡാനിയേലൊയാണ് ഗോളടിച്ചത്. എന്നാൽ 8 മിനിറ്റിനകം സാസുവോള സമനില പിടിച്ചു.
ഗ്രിഗറി ഡെഫറലാണ് ഗോൾ നേടിയത്. 82-ാം മിനിറ്റിൽ ആരോൺ റാംസേയും 92-ാം മിനിറ്റിൽ ക്രിസ്റ്റിയാനോ റൊണാൾഡോയും യുവന്റസിനായി രണ്ടും മൂന്നും ഗോളുകൾ നേടി. പോയിന്റ് പട്ടികയിൽ യുവന്റസ് 16 മത്സരങ്ങളിലായി 33 പോയിന്റുകളോടെ നാലാം സ്ഥാനത്താണ്. സാസുവോളോ 29 പോയിന്റുകളുമായി ഏഴാം സ്ഥാനത്താണ്.
Comments