മിലാൻ: ഇറ്റാലിയൻ ലീഗിൽ സാംപദോറിയയ്ക്ക് ജയം. ഉദിനീസയെ 2-1 നാണ് സാംപദോറി തോൽപ്പിച്ചത്. കളിയുടെ ആദ്യപകുതിയിൽ ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. രണ്ടാം പകുതിയിൽ റോഡ്രിഗോ ഡീ പോൾ ഉദിനീസയെ മുന്നിലെത്തിച്ചു. 55-ാം മിനിറ്റിലാണ് ഉദിനീസ എതിരാളികളുടെ സ്റ്റേഡിയത്തിൽ ലീഡ് നേടിയത്.
എന്നാൽ 67-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സാംപദോറിയ മുതലാക്കി. അന്റോണിയോ കാൻഡ്രേവയാണ് സമനില ഗോൾ നേടിയത്. തുടർന്ന് 81-ാം മിനിറ്റിൽ എണസ്റ്റോ ടോറേഗ്രോസ സാംപദോറിയയ്ക്കായി വിജയഗോളും നേടി. ലീഗിൽ സാംപദോറിയ പത്താം സ്ഥാനത്തും ഉദിനീസ 15-ാം സ്ഥാനത്തുമാണ്.
Comments