ലണ്ടൻ: പ്രീമിയർ ലീഗ് കിരീട സാദ്ധ്യതക്ക് മങ്ങലേൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റ ഡിന് തോൽവി. സ്വന്തം തട്ടകത്തിലാണ് ഷെഫീൽഡ് യുണൈറ്റഡിനോട് ചെമ്പട തോറ്റത്. മാഞ്ചസ്റ്റർ സിറ്റി ഇന്നലെ തകർപ്പൻ ജയത്തോടെ ലീഗിൽ മുന്നേറിയതും യുണൈറ്റഡിന് വിനയായി.
കളിയുടെ 23-ാം മിനിറ്റിൽത്തന്നെ എതിരാളികൾ യുണൈറ്റഡ് വല ചലിപ്പിച്ചു. കീൻ ബ്രയാനാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ യുണൈറ്റഡ് സമനില പിടിച്ചു. ഹാരീ മാഗ്വയറാണ് 64-ാം മിനിറ്റിൽ ഗോൾ നേടിയത്. എന്നാൽ പത്തുമിനിറ്റിനകം യുണൈറ്റഡിന്റെ പ്രതീക്ഷകളെ തകർത്ത് ഷെഫീൽഡ് 2-1ന്റെ ജയം പിടിച്ചെടുത്തു. ഒലിവർ ബുർക്കേയാണ് ഗോൾ നേടിയത്.
ഞായറാഴ്ച കരുത്തരായ ലിവർപൂളിനെ എഫ്.എ കപ്പിൽ നിന്നും യുണൈറ്റഡ് പുറത്താക്കിയിരുന്നു. ലീഗിലെ കഴിഞ്ഞ പത്തുമത്സരങ്ങൾക്ക് ശേഷമാണ് യുണൈറ്റഡ് തോൽവി രുചിക്കുന്നത്. ലീഗിൽ 20 മത്സരങ്ങളിലായി 40 പോയിന്റാണ് യുണൈറ്റഡിനുള്ളത്. 19 മത്സരങ്ങളിലായി 41 പോയിന്റുമായിട്ടാണ് സിറ്റി ഒന്നാം നിലനിർത്തിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ അഞ്ചാം സ്ഥാനത്താണ്.
Comments