ലണ്ടൻ: യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാം റൗണ്ടിൽ തകർപ്പൻ ജയം. റയൽ സോസീഡാഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലണ്ടൻ ക്ലബ്ബ് തോൽ്പ്പിച്ചത്. ആദ്യപാദത്തിലെ എവേ മത്സരത്തിലെ ജയം യുണൈറ്റഡിന്റെ പ്രീക്വാർട്ടർ ഉറപ്പിച്ചുകഴിഞ്ഞു. സോസീഡാഡിന്റെ തട്ടകത്തിലാണ് യുണൈറ്റഡ് ജയിച്ചത്.
കളിയുടെ ഇരുപകുതികളിലുമായാണ് സ്പാനിഷ് ക്ലബ്ബിനെതിരെ യുണൈറ്റഡ് ഗോളുകളടിച്ചത്. ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് ചെമ്പടയ്ക്ക് കരുത്തായത്. 27, 57 മിനിറ്റുകളിലാണ് ബ്രൂണോയുടെ ഗോളുകൾ പിറന്നത്. 64-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡും 90-ാം മിനിറ്റിൽ ഡാനിയൽ ജെയിംസും ഗോളടിച്ചു. ഈ മാസം അവസാനമാണ് രണ്ടാം പാദ മത്സരം നടക്കുക.
Comments