ന്യൂഡൽഹി: കൊറോണ ബാധിച്ച പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാന് കൊറോണ സ്ഥിരീകരിച്ചത്. ഇമ്രാൻ ഖാൻ വീട്ടിൽ ഐസൊലേഷനിൽ പ്രവേശിച്ചതായി ആരോഗ്യ മന്ത്രി ഫൈസൽ സുൽത്താൻ അറിയിച്ചിരുന്നു.
Best wishes to Prime Minister @ImranKhanPTI for a speedy recovery from COVID-19.
— Narendra Modi (@narendramodi) March 20, 2021
കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് ഇമ്രാൻ ഖാന് രോഗം സ്ഥിരീകരിച്ചത്. പാകിസ്താനിൽ നടക്കുന്ന ആദ്യ ഘട്ട വാക്സിനേഷന്റെ ഭാഗമായി വ്യാഴാഴ്ച അദ്ദേഹം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. ചൈനീസ് വാക്സിനാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
68 കാരനായ ഇമ്രാൻ ഖാൻ പതിവായി മീറ്റിങ്ങുകൾ നടത്താറുണ്ട്. ഇസ്ലമാബാദിൽ വച്ച് നടന്ന സുരക്ഷാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. നിരവധി പേർ പങ്കെടുത്ത സമ്മേളനത്തിൽ മാസ്ക് ധരിക്കാതെയാണ് അദ്ദേഹം പങ്കെടുത്തത്. പാകിസ്താനിൽ കൊറോണ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാനും ട്വീറ്റ് ചെയ്തിരുന്നു.
Comments