ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ടീം ഇന്ത്യയും ഇന്ത്യൻ കാണികളും വൈകാരികമായ ഒരു രംഗത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്. രാജ്യത്തിന് വേണ്ടി ആദ്യ 50 ഓവർ മത്സരം കളിക്കാൻ ഇറങ്ങിയ ക്രുണാൽ പാണ്ഡ്യയ്‌ക്ക് വൺ ഡേ ക്യാപ് സമ്മാനിച്ചത് സഹോദരനും ടീമംഗവുമായ ഹർദ്ദിക് പാണ്ഡ്യയാണ്.
അരങ്ങേറ്റമത്സരത്തിൽ തന്നെ അർദ്ധ സെഞ്ച്വറി നേടി ക്രുനാൽ ടീമിന് ഇരട്ടി മധുരമാണ് നൽകിയത്. 26 പന്തുകളിൽ നിന്നാണ് ക്രുനാൽ അർദ്ധസെഞ്ചുറി നേടിയത്.
സഹതാരങ്ങൾ നിറഞ്ഞ കൈയ്യടിയോടെ ചുറ്റും നിൽക്കുന്നതിനിടെയായിരുന്നു ഹർദ്ദിക് സഹോദരന് ഇന്ത്യൻ ടീമിന്റെ ഏകദിന ക്യാപ് കൈമാറിയത്. ക്യാപ് സ്വീകരിച്ച ശേഷം അടുത്തേക്ക് വന്ന സഹോദരനെ ഹർദ്ദിക്ക് സ്‌നേഹത്തോടെ ആശ്ലേഷിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ബിസിസിഐയും പങ്കുവെച്ചതോടെ നിരവധി ക്രിക്കറ്റ് ആരാധകർ ഇരുവരുടെയും സ്‌നേഹത്തെ പ്രകീർത്തിച്ച് രംഗത്തെത്തി.
ODI debut for @krunalpandya24 👌
International debut for @prasidh43 👍#TeamIndia @Paytm #INDvENG pic.twitter.com/Hm9abtwW0g— BCCI (@BCCI) March 23, 2021
വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് രണ്ട് താരങ്ങളും ദേശീയ ടീമിലെത്തിയത്. പേസർ പ്രസീദ് കൃഷ്ണയും ഇന്ന് ഏകദിന ക്യാപ് സ്വീകരിച്ചു. ടി 20 ടൂർണമെന്റുകളിൽ ക്രുണാൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും പ്രസീദിന് ഇത് രാജ്യത്തിന് വേണ്ടിയുളള ആദ്യ അന്താരാഷ്‌ട്ര മത്സരമാണ്.















