ലണ്ടൻ: ലോകകപ്പ് യൂറോപ്യൻ യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലീഷ് ടീം മറികടന്നത്.
കളിയുടെ 19-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരീ കെയിൻ ആദ്യ ഗോൾ നേടി. പെനാൽറ്റി മുതലാക്കിയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ പോളണ്ട് സമനില പിടിച്ചു. മോഡറാണ് 58-ാം മിനിറ്റിൽ ഗോൾ നേടിയത്. മിലിച്ചിന്റെ പാസ്സാണ് മോഡർ ഗോളാക്കിയത്.
കളിയുടെ അവസാന നിമിഷം ആക്രമണം ശക്തമാക്കിയ ഇംഗ്ലീഷ് നിര മഗ്വയറിലൂടെ വിജയഗോളും സ്വന്തമാക്കി.
Comments