ലണ്ടന്‍: യൂറോപ്പാ ലീഗില്‍ സ്പാനിഷ് കരുത്തന്മാര് ഫൈനലില്‍. ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലിനെ രണ്ടാം പാദ സെമിയില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് വിയ്യ റയല്‍ കലാശ പോരാട്ടത്തിന് അര്‍ഹത നേടിയത്. സെമിയുടെ ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിയ്യ റയല്‍ ആഴ്സണലിനെ വീഴ്ത്തിയിരുന്നു. ആ ഗോള്‍ വ്യത്യാസം മറി കടക്കാന്‍ കുറഞ്ഞത് രണ്ടു ഗോളുകള്‍ അടിക്കേണ്ട ആഴ്സണലിന് സ്പാനിഷ് പ്രതിരോധം തകര്‍ക്കാനായില്ല. ആദ്യമായാണ് വിയ്യ റയല്‍ യൂറോപ്യന്‍ പോരാട്ടങ്ങളുടെ ഫൈനലി ലെത്തുന്നത്.
ഫൈനലില്‍ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് വിയ്യ റയലിന്റെ എതിരാളി. പ്രീമിയര്‍ ലീഗിലും ആഴ്സണല്‍ 9-ാം സ്ഥാനത്താണ്. ഇതോടെ യൂറോപ്പാ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും അടുത്ത സീസണില്‍ ഇടം നേടാനാകില്ലെന്ന നിരാശയിലാണ് ഗണ്ണേഴ്സ്. ക്ലബ്ബിന്റെ ചരിത്രത്തില്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഴ്സണല്‍ പ്രമുഖ ടൂര്‍ണ്ണമെന്റുകളില്‍ ഇടം നേടാനാകാതെ പിന്നാക്കം പോകുന്നത്.
Comments