വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അമേരിക്കയിലെത്തി; കൊറോണ പ്രതിരോധ സഹായ സഹകരണം ശക്തമാക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അമേരിക്കയിലെത്തി; കൊറോണ പ്രതിരോധ സഹായ സഹകരണം ശക്തമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2021, 08:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ന്യൂയോർക്കിലെത്തി. കൊറോണ പ്രതിരോധപ്രവർത്തനത്തിൽ അമേരിക്കയുമായുള്ള സഹകരണം വേഗത്തിലാക്കാനാണ് അടിയന്തിര സന്ദർശനം. ജയശങ്കറിനെ ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി, അമേരിക്കയിലെ സ്ഥാനപതി തരൺ ജീത് സിംഗ് സന്ധു എന്നിവർ ചേർന്ന് സ്വീകരിച്ചു. അമേരിക്കൻ ഭരണകൂടവുമായുള്ള നിരവധി ചർച്ചകളിൽ ഇന്നുമുതൽ വിദേശകാര്യമന്ത്രി പങ്കെടുക്കും.

അമേരിക്ക ഇന്ത്യക്ക് നൽകിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ സഹായങ്ങൾ കൂടുതൽ കാര്യക്ഷമമാക്കലാണ് പ്രധാന ലക്ഷ്യം. ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം തീരുമാനിച്ചിട്ടുള്ളത്. തുടർന്ന് അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും നിരവധി ചർച്ചകൾ നടത്തും. ഈ മാസം 28-ാം തിയതി വരെ ജയശങ്കർ അമേരിക്കയിൽ തുടരും.

കൊറോണ വ്യാപനം ഇന്ത്യയിൽ ശക്തമായ ഉടനെ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ നേതൃത്വത്തിലാണ് അടിയന്തിര സഹായങ്ങളെത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചയ്‌ക്കിടെ നാല് വിമാനങ്ങളിലാണ് ഓക്‌സിജനും അനുബന്ധ ഉപകരണങ്ങളും എത്തിച്ചത്. ഇനി ഇന്ത്യയിലേക്ക് വാക്‌സിൻ എത്തിക്കുന്ന കാര്യത്തിലാണ് അന്തിമതീരുമാനം എടുക്കാനുള്ളത്. ഇന്ത്യക്ക് 6 കോടി വാക്‌സിനെങ്കിലും എത്തിക്കണമെന്ന് ഇന്ത്യൻ വംശജരായ അമേരിക്കൻ ജനപ്രതിനിധികൾ ജോ ബൈഡനോട് അഭ്യർത്ഥിച്ചിരുന്നു. ഒപ്പം ഇരുരാജ്യ ങ്ങളിലെ ഫാർമസികൾ സംയുക്തമായി വാക്‌സിൻ നിർമ്മിക്കുന്ന കാര്യവും പരിഗണനയിലാണ്.

Tags: india-usa
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies