ഇസ്ലാമാബാദ് : പാകിസ്താനിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം. ഐഇഡി പൊട്ടിത്തെറിച്ച് നാല് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ പ്രവിശ്യയിലായിരുന്നു സംഭവം.
തലസ്ഥാന നഗരമായ ക്വറ്റയിൽ വിന്യസിച്ചിരുന്ന സൈനികർക്ക് നെരെയാണ് ആക്രമണം ഉണ്ടായത്. സൈനിക കേന്ദ്രങ്ങൾക്ക് സമീപം ഭീകരർ സ്ഥാപിച്ച ഐഇഡികൾ ആണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സംഭവത്തിൽ ബലുചിസ്താൻ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാൻ- പാകിസ്താൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മേഖലയാണ് ബലൂചിസ്താൻ. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് ഭീകരാക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments