അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം: മുൻ പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് ശർമ്മ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം: മുൻ പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് ശർമ്മ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2021, 10:57 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം സ്‌കോർപിയോയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയും വാഹനത്തിന്റെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് ശർമ്മയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. വാഹന ഉടമ മൻസുഖ് ഹിരണിന്റെ കൊലപാതകത്തിൽ മുഖ്യ സൂത്രധാരൻ പ്രദീപ് ശർമ്മയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

ഇന്നലെ പ്രദീപ് ശർമ്മയുടെ അന്ധേരിയിലെ ഫ്‌ലാറ്റിലും റിസോർട്ടിലും എൻഐഎ റെയ്ഡ് നടത്തുകയും ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ പ്രദീപിനും പങ്കുണ്ടെന്ന് എൻഐഎയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലും റെയ്ഡും. പിന്നാലെ പ്രദീപിനെ എൻഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

വാഹന ഉടമ മൻസുഖ് ഹിരൺ കൊല്ലപ്പെടുന്നതിന് മുൻപ് മുഖ്യ പ്രതിയും മുൻ അസിസ്റ്റന്റ് ഇൻസ്‌പെക്ടറുമായ സച്ചിൻ വാസെയുമായി അന്ധേരിയിലെ പ്രദീപിന്റെ ഫ്‌ലാറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ സന്തോഷ് ഷെല്ലാറിന്റെ മൊഴിയെ തുടർന്നാണ് അന്വേഷണം പ്രദീപ് ശർമ്മയിലേക്കും നീങ്ങിയത്. സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരായ സച്ചിൻ വാസെയുടേയും പ്രദീപിന്റേയും നിർദ്ദേശപ്രകാരമാണ് മൻസുഖ് ഹിരണിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സന്തോഷിന്റെ മൊഴി.

അംബാനിയുടെ വീടിന് സമീപം വാഹനത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയും വാഹനത്തിന്റെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഇതുവരെ 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സച്ചിൻ വാസെയാണ് കേസിൽ ഒന്നാം പ്രതി.

Tags: Mumbaiambanisanchin vaze
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies