ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ. കുൽഗാമിലെ ചിൽമ്മാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണ രേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ചിൽമ്മാറിൽ ആക്രമണം നടന്നത്.
ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് കൂടുതൽ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Comments