ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി നഗരത്തിലെ റോഡിൽ രൂപംകൊണ്ട കുഴിയിൽ കാറ് കുടുങ്ങി. ദ്വാരകയിലെ തിരക്കേറിയ റോഡിലാണ് സംഭവം. പൂർണമായും കുഴിയ്ക്കുള്ളിലായ കാറിനെ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
ഡൽഹി ട്രാഫിക്ക് പോലീസ് കോൺസ്റ്റബിളായ അശ്വനിയുടെ എസ്.യു.വി കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വാഹനം ഓടിച്ച് വരുമ്പോൾ കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കാറിന്റെ മൂൻഭാഗം പൂർണമായും തകർന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്.
കുഴിയിൽ അകപ്പെട്ട കാറിന്റെ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചിത്രങ്ങൾ വൈറലായതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ടിനേയും വിമർശിച്ച് നിരവധി പേരാണ് എത്തിയത്.
തിങ്കളാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ റോഡിൽ വലിയൊരു കുഴി രൂപപ്പെട്ടിരുന്നു. നാട്ടുകാർ ഇതിന് ചുറ്റും കല്ലുകൾ വെച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും അശ്വനിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കാറ് കുഴിയിലേക്ക് പതിയ്ക്കുകയായിരുന്നു.
A car got stuck after a road caved in Dwarka's Sector 18 due to incessant rain in the National Capital. It was later pulled out with the help of a crane. No injuries reported: Delhi Police#Delhi pic.twitter.com/GRjBfZLEXy
— ANI (@ANI) July 19, 2021
Comments