കോഴിക്കോട് : സിപിഐ പ്രവർത്തകൻ സിപിഎമ്മുകാരന്റെ തല അടിച്ചു പൊട്ടിച്ചു. സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ശിവദാസ് നല്ലളം പോലീസിൽ പരാതി നൽകി.
സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ശിവദാസന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments