ദുബായ്: മലയാളത്തിലെ പാട്ടുകൾ പാടി ശ്രദ്ധ നേടിയ കുഞ്ഞ് സിവ ഇപ്പോൾ ഓണക്കാലത്ത് ഓണസദ്യ കഴിച്ചാണ് മലയാളികളുടെ ഇഷ്ടം നേടിയിരിക്കുന്നത്. ഇത്തവണ തിരുവോണത്തിന് കേരള ശൈലിയിൽ സദ്യ കഴിച്ചാണ് ധോണിയും കുടുംബവും മലയാളികളോടൊപ്പം ഓണം ആഘോഷിച്ചത്. 22 വിഭവങ്ങൾ ഉൾപ്പെട്ടയുളള സദ്യ കഴിക്കുന്ന കുഞ്ഞ് സിവയുടെ ഫോട്ടോ ധോണിയുടെ ഭാര്യ സാക്ഷി സിങ് ധോണിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അദ്വൈത്വത്തിലെ അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിക്കുന്ന കുഞ്ഞ സിവയുടെ വിഡിയോ കേരളകരയെ ഞെട്ടിച്ചിരുന്നു. അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം പതിനായിരങ്ങളാണ് കണ്ടത്. മകളുടെ പേരിലുളള പേജിൽ ധോണി തന്നെയാണ് വിഡിയോ അപ്ലോഡ് ചെയ്തിരുന്നത്.
അതേസമയം ചെന്നൈ സൂപ്പർ കിങ്സ് ടീമിനോടൊപ്പം യുഎഇയിൽ എത്തിയ ധോണി ക്വാറന്റൈൻ പൂർത്തിയാക്കി പരിശീലനം ആരംഭിച്ചു.സെപ്തംബർ 19നാണ് ഐപിഎൽ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം.
Comments