ആൻഡമാൻ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. ദ്വീപിലെ കാംപ്ബൈൽ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രാവിലെ 5.0 റിക്ടർ സ്കെയിൽ തീവ്രതയുള്ള ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ട്.
നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി ആണ് വിവരങ്ങൾ പുറത്ത് വിട്ടത്.
ഉൾക്കടലിൽ 40 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Comments