കൊറോണ പ്രോട്ടാേക്കാൾ ലംഘിച്ചുവെന്ന പരാതി;പ്രിയങ്ക ടിബ്രേവാളിന് നോട്ടീസ്, പ്രചാരണത്തിൽ നിന്ന് വിലക്കാൻ ഗൂഢാലോചനയുമായി മമത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രോട്ടാേക്കാൾ ലംഘിച്ചുവെന്ന പരാതി;പ്രിയങ്ക ടിബ്രേവാളിന് നോട്ടീസ്, പ്രചാരണത്തിൽ നിന്ന് വിലക്കാൻ ഗൂഢാലോചനയുമായി മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 04:35 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: ഭബാനിപുരിൽ ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രേവാളിന് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഭബാനിപൂർ മണ്ഡലം റിട്ടേണിംഗ് ഓഫീസർ ടിബ്രേവാളിന് നോട്ടീസ് അയച്ചത്.  ഇന്ന് വൈകുന്നേരം 5 മണിക്ക് മറുപടി നൽകാനും ട്രിബ്രേവാളിനോട് റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ടിബ്രേവാൾ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയതായാണ് റിപ്പോർട്ടുകൾ .

നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം ബിജെപി സ്ഥാനാർത്ഥി മാതൃകാ പെരുമാറ്റച്ചട്ടവും കൊറോണ പ്രോട്ടോക്കോളും ലംഘിച്ചെന്ന പരാതിയിലാണ് റിട്ടേണിംഗ് ഓഫിസറുടെ നടപടി. വിശദീകരണം സമർപ്പിച്ചില്ലെങ്കിൽ അടുത്ത ഒരാഴ്ചക്കാലം മണ്ഡലത്തിൽ പ്രചാരണം നിഷേധിക്കാനായിരുന്നു റിട്ടേണിംഗ് ഓഫിസർ തീരുമാനിച്ചിരുന്നത്.

ഭബാനിപുര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെയാണ് പ്രിയങ്ക ടിബ്രേവാളിന് മത്സരിക്കുന്നത്. ബിജെപിയിലെ യുവനേതാവായ പ്രിയങ്ക മമതയ്‌ക്ക് വലിയ വെല്ലുവിളിയാണ് പ്രചാരണത്തിലൂടെ നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ടിബ്രേവാളിനെതിരായ റിട്ടേണിംഗ് ഓഫിസറുടെ നടപടിയെന്ന് ബിജെപി ആരോപിച്ചു.

ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ക്രിമിനൽ കേസുകളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്ന് ആരോപിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. നിലവിലുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിൽ ബാനർജി പരാജയപ്പെട്ടു .ഇതിന്റെ ഭാഗമായാണ് വ്യാജ ആരോപണങ്ങളുമായി മുഖ്യമന്ത്രി രംഗത്തെത്തുന്നതെന്ന് ടിബ്രേവാളിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് സജൽ ഘോഷ് ഭബാനിപൂർ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർക്ക് വിശദീകരണം നൽകിയിട്ടുണ്ട്.

ഭബാനിപ്പൂരിലെ തിരഞ്ഞെടുപ്പ്, അനീതിക്കെതിരായ പോരാട്ടമാണെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പുറത്തിറങ്ങിയ പ്രിയങ്ക മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.  ‘ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നന്ദിഗ്രാമില്‍ സംഭവിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഭബാനിപൂരിലെ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് ഇത് അനീതിക്കെതിരായ പോരാട്ടമാണ്. ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഭബാനിപൂര്‍ നിവാസികള്‍ക്ക് ഒരു വലിയ അവസരം ലഭിച്ചിരിക്കുകയാണ്. നിങ്ങള്‍ മുന്നോട്ടുവന്ന് ചരിത്രം സൃഷ്ടിക്കണം’, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രിയങ്ക പറഞ്ഞു.

മമത ബാനര്‍ജിയുടെ പഴയ കോട്ടയാണ് ഭബാനിപുര്‍. 2011 ലും 2016 ലും രണ്ടുതവണ വന്‍ ഭൂരിപക്ഷത്തില്‍ മമത മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനര്‍ജി തന്റെ കോട്ടയായ ഭബാനിപുര്‍ മണ്ഡലത്തില്‍നിന്ന് മാറി നന്ദിഗ്രാമില്‍ മത്സരിക്കുകയായിരുന്നു.  സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ഇവിടെ മത്സരിച്ചത്. എന്നാൽ ടിഎംസിയുടെ അധികാര കുത്തകയായ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് മമതയ്‌ക്ക് അടിയറവ് പറയേണ്ടി വന്നു.

Tags: mamatha banergee
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies