'ഫാന്റം പ്രസിഡന്റ്' അബ്ദേൽ അസീസ് ബൗതേ ഫ്‌ലീക അന്തരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഫാന്റം പ്രസിഡന്റ്’ അബ്ദേൽ അസീസ് ബൗതേ ഫ്‌ലീക അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 02:32 pm IST
FacebookTwitterWhatsAppTelegram

അൾജിയേഴസ്: അൾജീരിയയിലെ മുൻ രാഷ്‌ട്രത്തലവൻ അബ്ദേൽ അസീസ് ബൗതേ ഫ്‌ലീക അന്തരിച്ചു. ‘ഫാന്റം പ്രസിഡന്റ്’ എന്ന വിളിപ്പേരിലറിയപ്പെട്ട അബ്ദേൽ അസീസ് തന്റെ 84-ാം വയസ്സിലാണ് അന്തരിച്ചത്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. 2013ൽ പക്ഷാഘാതം വന്നശേഷം ആരോഗ്യം ക്ഷയിച്ചതോടെ പൊതുമദ്ധ്യത്തിലിറങ്ങുന്നത് നിർത്തുകയായിരുന്നു.

നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് 2014ൽ ഫാന്റം എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ പേര് ജനങ്ങൾ നൽകിയത്. ഒരു തവണപോലും പൊതുമദ്ധ്യത്തിലിറങ്ങി വോട്ടുചോദിക്കാതെയാണ് 2014ൽ അധികാരത്തിലെത്തിയത്. കാണാമറയത്ത് ഇരുന്നതി നാലാണ് ഫാന്റം എന്ന പേരു വീണത്. 2019ൽ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് ബൗതേ രാജിവെയ്‌ക്കുകയായിരുന്നു.

മൊറോക്കോയിൽ 1937ലാണ് ബൗതേ ഫ്‌ലീക ജനിച്ചത്. ഫ്രാൻസിനെതിരെ സ്വാതന്ത്ര സമരപ്രക്ഷോഭത്തിൽ ബൗതേ പങ്കെടുത്തില്ലെന്നാണ് വിമർശകർ പറയുന്നത്. നാഷണൽ ലിബറേഷൻ ആർമിയിൽ തന്റെ 19-ാം വയസ്സിൽ ചേർന്ന സൈനികനാണ് ബൗതേ. അൾജീരിയയെ ദീർഘകാലം നയിച്ച ചരിത്രമാണ് ബൗതേയിലൂടെ മൺമറഞ്ഞത്.

1962ൽ ഭരണകൂടത്തിന്റെ ഭാഗമായ ബൗതേ 25-ാം വയസ്സിൽ യുവജന-കായികവകുപ്പ് മന്ത്രിയായിരുന്നു. അടുത്ത വർഷം വിദേശകാര്യമന്ത്രിയായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യമന്ത്രിയും ബൗതേഫ്‌ലീകയായിരുന്നു. 1974ൽ ബൗതേ ഫ്‌ലീക പലസ്തീൻ നേതാവ് യാസർ അറാഫത്തിന് ആദ്യമായി സ്വാഗതമോതി. ആഫ്രിക്കൻ വിഷയങ്ങളിലെ എതിർപ്പിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ ഉദ്യോഗസ്ഥരെ രാജ്യത്തുനിന്നും പുറത്താക്കിയും ബൗതേ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നും വൃത്തിയായി വേഷം ധരിച്ച് നടന്നിരുന്ന ബൗതേഫ്‌ലീക പാശ്ചാത്യരാജ്യങ്ങൾക്ക് ഏറെ പ്രിയങ്കരനായ നേതാവായിരുന്നു.

Tags: algeria
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies