കോൺഗ്രസ് ചന്ദ്രനെപ്പോലെ; ബിജെപിക്കെതിരെ പോരാടാൻ അവർക്ക് മാത്രമേ കഴിയൂ എന്നും കനയ്യകുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ചന്ദ്രനെപ്പോലെ; ബിജെപിക്കെതിരെ പോരാടാൻ അവർക്ക് മാത്രമേ കഴിയൂ എന്നും കനയ്യകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 03:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് കനയ്യ കുമാർ. കഴിഞ്ഞ ദിവസമാണ് കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. ‘കോൺഗ്രസ് ചന്ദ്രനെപ്പോലെയാണ്. അതിന് വളർന്നു വലുതാകാനാകുമെങ്കിലും, പലപ്പോഴും അത് സംഭവിക്കുന്നില്ല. ബിജെപിക്കെതിരെ ശക്തമായി പോരാടാനുള്ള അവസരം കോൺഗ്രസിന് ഇപ്പോഴുമുണ്ട്. ഒരു ഭാഗത്ത് ബിജെപി ആണെങ്കിൽ, മറുഭാഗത്ത് കോൺഗ്രസ് ആയിരിക്കും’ കനയ്യകുമാർ പറഞ്ഞു. പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി വളരെ എളുപ്പത്തിൽ പരിഹരിക്കാനാവുന്നതാണെന്നും കനയ്യ പറഞ്ഞു. ‘ ഒരു കുടുംബത്തിൽ പരാതികളും പരിഭവങ്ങളും എല്ലാം എപ്പോഴും ഉണ്ടാകും. അതിന് പരിഹാരവുമുണ്ട്’

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും കനയ്യ പറയുന്നു.’ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മമത ബാനർജിയോ രാഹുൽ ഗാന്ധിയോ പാർട്ടിയെ നയിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. രാജ്യത്തെ ഏറ്റവും പഴയ പാർട്ടിക്ക് സംരക്ഷണം കൊടുക്കാതെ രാജ്യത്തെ ഒരിക്കലും രക്ഷിക്കാനാകില്ല. കോൺഗ്രസ് പാർട്ടി ഒരു വലിയ കപ്പലാണ്. വലിയ കപ്പലിന് രക്ഷപെടാനായില്ലെങ്കിൽ മറ്റ് ചെറു കപ്പലുകൾക്കും നിലനിൽപ്പില്ല. കോൺഗ്രസിന് പഴയ പ്രതാപം കൈവരണമെന്ന് ലക്ഷക്കണക്കിന് യുവാക്കളെ പോലെ ഞാനും ആഗ്രഹിക്കുന്നു. അവരിലൂടെ മാത്രമേ രാജ്യം രക്ഷപെടൂ. അതിനാലാണ് ഞാനും ഈ പാർട്ടിയുടെ ഭാഗമായത്’ .

‘ രാജ്യം ഇപ്പോൾ 1947ന് മുൻപുള്ള അവസ്ഥയിലേക്ക് പോയിരിക്കുകയാണ്. മഹാത്മാഗാന്ധിയുടേയും ഭഗത് സിംഗിന്റെയും മൂല്യങ്ങളാണ് കോൺഗ്രസ് മുന്നോട്ട് വയ്‌ക്കുന്നത്. രാജ്യത്തിന് വേണ്ടി ആശയപരമായ പോരാട്ടം നടത്താൻ കോൺഗ്രസിനേ കഴിയൂ. ഈ രാജ്യം എല്ലാവരുടേതും കൂടിയാണ്. ഒരാൾ മാത്രം നിലനിന്നു പോയാൽ ശരിയാകില്ല. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുക എന്ന ദൗത്യത്തിലൂന്നിയാണ് പാർട്ടി വിട്ടതെന്നും’ കനയ്യകുമാർ പറഞ്ഞു.

Tags: kanayya kumar
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies