സ്വതന്ത്ര ഇന്ത്യ ആദരിച്ച സവർക്കറെ അപമാനിക്കുന്നത് രാജ്യത്തോടുള്ള ക്രൂരത; ഇത് കേരളത്തിന് അപമാനം; വീർ സവർക്കർക്ക് നേരെ നടക്കുന്ന നിരന്തര മാദ്ധ്യമ അവഹേളനത്തിൽ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വതന്ത്ര ഇന്ത്യ ആദരിച്ച സവർക്കറെ അപമാനിക്കുന്നത് രാജ്യത്തോടുള്ള ക്രൂരത; ഇത് കേരളത്തിന് അപമാനം; വീർ സവർക്കർക്ക് നേരെ നടക്കുന്ന നിരന്തര മാദ്ധ്യമ അവഹേളനത്തിൽ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 10:58 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സ്വാതന്ത്ര്യ സമര നായകൻ വീർ സവർക്കർക്ക് നേരെ നടക്കുന്ന നിരന്തര മാദ്ധ്യമ അവഹേളനത്തിൽ വിമർശനവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. സർവർക്കറോടുള്ള നന്ദികേട് രാജ്യത്തോട് കാണിക്കുന്ന ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സവർക്കറെ മഹാനാക്കുന്നത് എന്തിന് എന്ന വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്ത് വന്നത്. സവർക്കറോട് എന്തിന് ഈ നന്ദികേട് എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിൽ സവർക്കറെ അപമാനിക്കുന്നവരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ സായുധ സംഗ്രാമത്തിലെ മഹാരഥി, വിപ്‌ളവത്തിന്റെ രാജകുമാരൻ സവർക്കറെ അപമാനിക്കുന്നതിലും ഒരതിര് വേണ്ടേ? കേരളത്തിലെ ഒരു വിഭാഗം സവർക്കറെ വല്ലാതെ അപമാനിക്കുന്നത് കണ്ടു. എന്ത് തെറ്റാണ് സവർക്കർ ചെയ്തത്? നിങ്ങൾ ഞങ്ങൾക്ക് വെളിച്ചം തന്നില്ലെങ്കിൽ ഞങ്ങൾ ഇരുട്ടിൽ സമ്മേളിച്ച് മുന്നേറുമെന്ന് ബ്രിട്ടീഷ് നാട്ടിൽ അവരുടെ മുഖത്ത് നോക്കി പറഞ്ഞ ദേശാഭിമാനിയാണ് സവർക്കർ.

ബ്രിട്ടീഷുകാർ നടത്തിയ വിദ്യാർത്ഥി ഹോസ്റ്റലിൽ നിന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചതിന് ആദ്യമായി പുറത്താക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയാണ് സവർക്കർ. ബ്രിട്ടനിലെ ബാരിസ്റ്റർ ബിരുദം നിഷേധിക്കപ്പെട്ട ഇന്ത്യൻ പോരാളിയാണ് സവർക്കർ. ഏതെങ്കിലുമൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് നിഷേധിച്ചിട്ടുണ്ടോ ആ പുസ്തകത്തിന്റെ രചയിതാവാണ് സവർക്കർ. വിദേശ മണ്ണിൽ വച്ച് ആദ്യമായി ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത ഇന്ത്യൻ തടവുകാരനാണ് സവർക്കർ. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആരുടെയെങ്കിലും അറസ്റ്റ് ആദ്യം അന്താരാഷ്‌ട്ര കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെങ്കിൽ ആ പോരാളിയുടെ പേരാണ് സവർക്കർ . വെളിച്ചം പോലും കടക്കാത്ത അന്തമാൻ സെല്ലുലാർ ജയിലിൽ ക്രൂര മർദ്ദനത്തിന് ഇരയായി എണ്ണയാട്ടുന്ന ചക്കിൽ ദിവസങ്ങളോളം കാളക്ക് പകരം ബ്രിട്ടീഷുകാർ പൂട്ടിയിട്ട്
എണ്ണയാട്ടിച്ചിട്ടും തലകുനിക്കാതെ കയ്യിൽ കിട്ടിയ തകിട് കഷണം കൊണ്ട് ഭാരതമാതാവിന്റെ സ്വാതന്ത്ര്യം ചുമരിൽ രചിച്ച തടവ് പുള്ളിയാണ് സവർക്കർ .

യൗവ്വന ജീവിതത്തിന്റെ സിംഹഭാഗവും കാരാഗ്രഹത്തിൽ ക്രൂരമർദ്ദനം സഹിച്ച് കഴിഞ്ഞ ഒരേ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് സവർക്കർ. അന്തമാൻ ജയിലിൽ നിന്ന് പുറത്ത് വന്നിട്ടും, ഇന്ത്യയിലെ ജയിലിലും പിന്നീട് 14 വർഷം വീട്ടുതടങ്കലിലും കഴിഞ്ഞ വീരസവർക്കോറോട് ചിലർ കാണിക്കുന്ന നന്ദികേട് സ്വരാജ്യത്തോട് കാണിക്കുന്ന ക്രൂരതയാണ്. അവരുടെ ലക്ഷ്യം മറ്റൊന്നാണ്. അവർ ആധുനിക ജയചന്ദ്രന്മാരാണ്. സവർക്കർ മാപ്പെഴുതി ജയിലിൽ നിന്ന് വെളിയിൽ വന്നു എന്നാണ് ഈ കൂട്ടരുടെ വാദം. ഗാന്ധിജി തടവുകാരെ പുറത്ത് വിടാൻ മാപ്പെഴുതിയ സന്ദർഭം ഉണ്ടായിട്ടില്ലേ?

1921 ലെ നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് അലി സഹോദരന്മാരടക്കമുള്ളവരോട് മാപ്പെഴുതി കൊടുക്കാൻ ഗാന്ധിജി പറഞ്ഞിട്ടില്ലേ? ആദ്യമായി നെഹ്രു ജയിൽ മോചിതനായത് മോട്ടിലാൽ നെഹ്രു മാപ്പ് എഴുതി നൽകിയിട്ടല്ലേ ? സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതു കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികൾ ജീവിതം മുഴുവൻ ജയിലിൽ കിടന്ന് ക്രൂരമായ മർദ്ദനമേറ്റ് നീറി നീറി ചാകണമെന്നാണോ ഇന്നത്തെ
അഭിനവ ജയചന്ദ്രൻമാർ അഗ്രഹിക്കുന്നത്. വീട്ടിലെ സ്വന്തം കാര്യത്തിനല്ല അവർ ജയിലിൽ പോയതെന്നെങ്കിലും ഇവർ ചിന്തിക്കേണ്ടേ? അവരും മനുഷ്യരല്ലേ ? വിവാഹം കഴിച്ച ശേഷം ഒരു ദിവസം പോലും ഭാര്യയുമായി ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ദീർഘനാൾ ജയിലിൽ കഴിഞ്ഞ ഒരേ ഒരു സ്വാതന്ത്ര്യ സമരസേനാനിയാണ് സവർക്കർ.

അന്തമാൻ ജയിലിൽ നിന്ന് നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെടുന്നത് തെറ്റാണോ? സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ദീർഘനാൾ ജയിലിൽ കിടന്നവർ പുറത്തിറങ്ങാൻ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കണമെന്ന് തന്നെയാണ് ഗാന്ധിജിയും സുബ്ബാഷ് ചന്ദ്ര ബോസും അടക്കം പറഞ്ഞിട്ടുള്ളത്. ഇതിനെ വ്യാഖ്യാനിച്ച് അപമാനിക്കുന്നവർ ക്രൂരരാണ്. അവരുടെ ഉള്ളിൽ മറ്റെന്തോ ഹിഡൻ അജണ്ടയുണ്ട്. സ്വതന്ത്ര ഇന്ത്യ ആദരിച്ച സവർക്കറെയാണ് ഈ ക്രൂരർ അപമാനിക്കുന്നത്. ഇത് നന്ദികേടാണ്. കേരളത്തിന് നാണക്കേടാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മാദ്ധ്യമം നടത്തിയ സവർക്കർ വിചാരണയെ ഈ വരികളിലൂടെ ശക്തമായി അപലപിക്കുന്നു. അഫ്ഗാനിസ്ഥാനിൽ സ്വാതന്ത്ര്യത്തിന്റെ വസന്തം വന്നിരിക്കുന്നു എന്നെഴുതിയ മാദ്ധ്യമമാണ് ഈ വിചാരണക്ക് പിന്നിൽ എന്നുള്ളത് കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിക്കാം , ഇവരുടെ ലക്ഷ്യം മറ്റെന്തോ ആണ്. രാജ്യ വിരുദ്ധത കൂടപ്പിറപ്പായ ഇവരുടെ സവർക്കർ വിചാരണയെ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള നെറികേട് എന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു.

 

Tags: BJPVEER SAVARKARb gopalakrishnan
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies