ന്യൂഡൽഹി : സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ പ്രീതി അതിവേഗം പിടിച്ചുപറ്റുന്ന വിഭാഗമാണ് കുട്ടികൾ. ഇവർ എന്ത് ചെയ്താലും അത് സമൂഹമാദ്ധ്യമങ്ങൾ വളരെ വേഗത്തിൽ ഏറ്റെടുക്കാറും ചർച്ചചെയ്യാറുമുണ്ട്. കുട്ടികൾ ചെയ്യുന്ന തമാശകളാകും ഇതിൽ ഭൂരിഭാഗവും. എന്നാൽ ബംഗളൂരു വിമാനത്താവളത്തിന് മുൻപിൽ നിന്നുമുള്ള ഒരു കുട്ടിയുടെ പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
വിമാനത്താവളത്തിൽ സുരക്ഷയൊരുക്കുന്ന സുരക്ഷാ സേനാംഗത്തെ സല്യൂട്ട് ചെയ്താണ് മൂന്ന് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടി സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ മനം കവർന്നത്. ഇന്നലെ മുതൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബംഗളൂരു വിമാനത്താവളത്തിൽ പിതാവിനൊപ്പമാണ് കുട്ടി എത്തിയത്. അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് പുറത്തായി സുരക്ഷാ സേനയുടെ വാഹനവും ഒരു ഉദ്യോഗസ്ഥനെയും കുട്ടി കണ്ടു. പിതാവിനൊപ്പം വാഹനത്തിന് അടുത്തേക്ക് എത്തിയ കുട്ടി സേനാംഗത്തെ സല്യൂട്ട് ചെയ്യുകയായിരുന്നു. സേനാംഗം തിരിച്ചും സല്യൂട്ട് ചെയ്തു. വിമാനത്താവളത്തിൽ എത്തിയ മറ്റൊരു യാത്രികനാണ് ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്.
നിമിഷ നേരങ്ങൾ കൊണ്ടുതന്നെ വീഡിയോ ആളുകൾ ഏറ്റെടുത്തു. 29 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. തേരി മിട്ടി എന്ന ഗാനമാണ് ദൃശ്യങ്ങൾക്ക് ബാക്ക്ഗ്രൗണ്ടായി നൽകിയിരിക്കുന്നത്. ഒരു ലക്ഷത്തോളം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി പേർ ഇത് പങ്കുവെച്ചിട്ടുണ്ട്.
Yesterday at #BLR airport…
This proud moment was captured by one of my friend… #TeriMitti @ParineetiChopra @manojmuntashir @BPraak @akshaykumar pic.twitter.com/fjUuso5qSB— Abhishek Kumar Jha (@jhbhis) October 24, 2021
Comments