ഒഴിവാക്കാൻ കളിച്ചവർക്ക് തിരിച്ചടി; മുംബൈ ലഹരിവേട്ടക്കേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കും; തീരുമാനം വ്യക്തമാക്കി എൻസിബി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഴിവാക്കാൻ കളിച്ചവർക്ക് തിരിച്ചടി; മുംബൈ ലഹരിവേട്ടക്കേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കും; തീരുമാനം വ്യക്തമാക്കി എൻസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 08:17 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈയിൽ ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കുമെന്ന് വ്യക്തമാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. പണം വാങ്ങി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് അടക്കമുളള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എൻസിബി നിലപാട് വ്യക്തമാക്കിയത്.

എൻസിബി ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശർ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആരോപണത്തിൽ സമീർ വാങ്കഡെയെ ചോദ്യം ചെയ്തതായും കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടത് അനുസരിച്ച് അദ്ദേഹം സമർപ്പിച്ചതായും ഗ്യാനേശർ സിംഗ് പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും. ആരോപണവുമായി ബന്ധപ്പെട്ട് ഉറപ്പുളള വിവരങ്ങൾ അദ്ദേഹത്തിനെതിരെ ലഭിക്കുന്നത് വരെ സമീർ വാങ്കഡെ തന്നെയാകും ലഹരിവേട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്നും ഗ്യാനേശർ സിംഗ് പറഞ്ഞു.

എൻസിബി സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ പിടിയിലായ കേസിൽ ഏറെ വാർത്താപ്രാധാന്യവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓരോ ആരോപണങ്ങളായി ഉയർന്നുവന്നത്. ആഡംബരകപ്പലിലെ ലഹരിവേട്ടയുടെ അന്വേഷണച്ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെ ഒഴിവാക്കാനാണ് നീക്കമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എൻസിബി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയത്.

അറസ്റ്റിലായ ആര്യൻ ഖാനും ഒപ്പമുണ്ടായിരുന്നവർക്കും എതിരെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം ശക്തമായ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായവർക്ക് ഇതുവരെ ജാമ്യം പോലും നേടാൻ കഴിഞ്ഞിട്ടില്ല.

Tags: nacb mumbai drug casesameer wankhedemumbai drug case
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies