ഗഡ്ചിരോളി: ഖനന പദ്ധതിയെ എതിർക്കുന്ന പ്രദേശവാസികളുടെ റാലിയിൽ നാട്ടുകാരെന്ന വ്യാജേന പങ്കെടുക്കുകയായിരുന്ന രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ പോലീസ് പിടികൂടി. തലയ്ക്ക് 2,00,000 രൂപ വീതംവ വിലയിട്ട ഭീകരരെയാണ് പിടികൂടിയത്.
സുർജഗഡ് ഖനന പദ്ധതിയെ എതിർക്കുന്ന പ്രദേശവാസികളുടെ റാലിയിൽ നാട്ടുകാരെന്ന വ്യാജേന പങ്കെടുക്കുകയായിരുന്നു ഭീകരർ ഇതിനിടെയിലാണ് പോലീസ് പിടികൂടിയത്.
ഗുരുരുതരമായ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും.ഒക്ടോബർ 26ന് നടക്കുന്ന റാലിയിൽ ഗ്രാമീണരുടെ വേഷം ധരിച്ച് ഒരു സംഘം കമ്യൂണിസ്റ്റ് ഭീകരർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെതുടർന്ന് ഗഡ്ചിറോളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരർ വലയിലായത്. ഗ്രാമീണരുടെ വേഷം ധരിച്ചാണ് പോലീസും ഇവരെ പിടികൂടാൻ എത്തിയത്.
Comments