ഇസ്ലാമിക ഭീകരത ജനാധിപത്യത്തിന് ഭീഷണി ; ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയ്ക്ക് പിന്നിൽ ജമായത്തെ ഇസ്ലാമി ; ശക്തമായി അപലപിച്ച് ആർ.എസ്.എസ് ; ഹിന്ദുക്കൾക്കൊപ്പം ഉറച്ചു നിൽക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിക ഭീകരത ജനാധിപത്യത്തിന് ഭീഷണി ; ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയ്‌ക്ക് പിന്നിൽ ജമായത്തെ ഇസ്ലാമി ; ശക്തമായി അപലപിച്ച് ആർ.എസ്.എസ് ; ഹിന്ദുക്കൾക്കൊപ്പം ഉറച്ചു നിൽക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 02:29 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ബംഗ്ലാദേശിലെ ഹിന്ദുകൂട്ടക്കൊലയെ ശക്തമായി അപലപിച്ച് ആർ.എസ്.എസ്. ബംഗ്ലാദേശിനെ പൂർണമായും ഇസ്ലാമിക വത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ജിഹാദി പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആർ.എസ്.എസ് ചൂണ്ടിക്കാട്ടി. കിഴക്കൻ പാകിസ്താനിലുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ ഗണ്യമായി കുറഞ്ഞതിനു പിന്നിൽ ഇസ്ലാമിക ഭീകരതയാണ്. ഇസ്ലാമിക ഭീകരവാദം ലോകമെങ്ങും ജനാധിപത്യത്തിനു ഭീഷണിയാണെന്നും ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരി മണ്ഡൽ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കി.

ദുർഗാപൂജയോടനുബന്ധിച്ച് തീവ്ര ഇസ്ലാമിക സംഘടനകൾ ആസൂത്രിതമായ അക്രമം ആണ് നടപ്പിലാക്കിയത്. ഹിന്ദുക്കളെ വധിച്ചു. ഹിന്ദു സ്ത്രീകൾ ആക്രമിക്കപ്പെട്ടു. ക്ഷേത്രങ്ങളും ദുർഗ പൂജ പന്തലുകളും നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് കുടുംബങ്ങളെ ഭവന രഹിതരാക്കുകയും ചെയ്തെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ജമായത്തെ ഇസ്ലാമി 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധകാലത്ത് ചെയ്ത ഹിന്ദു ഉന്മൂലന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമൊപ്പം ആർ.എസ്.എസ് ഉറച്ചു നിൽക്കുന്നു. മുഴുവൻ ഹിന്ദു സമൂഹവും അവർക്കൊപ്പമുണ്ട്. ഇസ്കോൺ , രാമകൃഷ്ണ മിഷൻ, ഭാരത് സേവാഗ്രാം സംഘ, വിശ്വഹിന്ദു പരിഷദ് തുടങ്ങിയ സംഘടനകൾക്ക് ആർ.എസ്.എസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രമേയം വ്യക്തമാക്കുന്നു.

കർണാടകയിലെ ധാർവാഡിലാണ് അഖിലഭാരതീയ കാര്യകാരി മണ്ഡൽ നടക്കുന്നത്. ആർ.എസ്.എസിന്റെ ഉന്നത സമിതിയാണ് ഇത്. മൂന്നു ദിവസമാണ് കാര്യകാരി മണ്ഡൽ. രാഷ്‌ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ ആരംഭിച്ച ബൈഠക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹോസബാളെയും ചേര്‍ന്ന് ഭാരതാംബയുടെ വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഉദ്ഘാടനം ചെയ്തത്.

Tags: RSSHindus in Bangladesh
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies