തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. തിരുവല്ല ബൈപ്പാസിൽ രാവിലെയോടെയായിരുന്നു സംഭവം. മന്ത്രിയ്ക്ക് പരിക്കില്ല.
തിരുവനന്തപുരത്തു നിന്നും ഇടുക്കിയിലേക്ക് പോകും വഴിയാണ് മന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസ് അമിത വേഗതയിൽ വന്നതോടെ എതിർവശത്ത് നിന്നും വന്ന മന്ത്രിയുടെ കാർ അപകടം ഒഴിവാക്കാനായി ശ്രമിക്കുമ്പോൾ തൊട്ടടുത്തുള്ള മതിലിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു.
Comments