ചണ്ഡീഗഡ്: രാജസ്ഥാനിൽ മാതാപിതാക്കളെ തലക്കടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മധോപൂർ സ്വദേശിയായ ഖുതുബുദ്ദീനാണ് അറസ്റ്റിലായത്. രണ്ട് കൊലപാതകങ്ങളും വ്യത്യസ്ഥ സമയത്താണ് നടന്നത്. അമ്മയെയാണ് യുവാവ് ആദ്യം കൊലപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം അച്ഛൻ ഇബ്രാഹിം ഖാൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് അന്വേഷിക്കാനെത്തിയ പോലീസാണ് ഖുതുബിദ്ദീനെ അറസ്റ്റ് ചെയ്യുന്നത്. അള്ളാഹുവിന്റെ അജ്ഞ അനുസരിച്ചതാണ് താനെന്നാണ് കൊലപാതകത്തിന്റെ കാരണമായി യുവാവ് പോലീസിന് മൊഴി നൽകിയത്.
കഴിഞ്ഞ ദിവസമാണ് ഇബ്രാഹിം ഖാനെ മകൻ കൊലപ്പെടുത്തുന്നത്. വീട്ടിൽ നിന്നും നിലവിളി ശബ്ദം കേട്ട് അയൽവാസികൾ എത്തിയപ്പോൾ വേദനകൊണ്ട് പുളയുന്ന ഇബ്രാഹിമിനെയാണ് കണ്ടത്. അച്ഛനരികിൽ ഖുതുബുദ്ദീനും ഇരിപ്പുണ്ടായിരുന്നു. ചുറ്റിക ഉപയോഗിച്ച് തലയ്‌ക്കടിച്ചാണ് യുവാവ് കൊല ചെയ്തത്. അയൽവാസികൾ കാരണം തിരക്കിയപ്പോൾ പിതാവ് അസ്വസ്ഥനായിരുന്നുവെന്നും അതിനാൽ അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്ക് അയച്ചെന്നുമാണ് ഖുതുബുദ്ദീൻ പറഞ്ഞത്.
ഉടൻ തന്നെ അയൽവാസികൾ മൂത്ത മകനായ അമിനുദ്ദീനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഖുതുബുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കൊല ചെയ്തിട്ടും പ്രതിയ്‌ക്ക് പശ്ചാത്താപമോ കുറ്റബോധമോ ഇല്ലെന്ന് പോലീസ് പറയുന്നു. അല്ലാഹു പിതാവിനെ സ്വർഗത്തിലേക്ക് വിളിച്ചുവെന്ന് ആവർത്തിച്ച് പറയുകമാത്രമാണ് യുവാവ് ചെയ്തത്. സംഭവത്തിൽ അനേഷണം പുരോഗമിക്കുകയാണ്. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഏപ്രിലിലാണ് ഖുതുബുദ്ദീൻ തന്റെ അമ്മ ഹമീദാൻ ബനോയെ കൊലപ്പെടുത്തുന്നത്. ഈ കൊലപാതകത്തിനും സ്വർഗ്ഗത്തിലേക്ക് അയക്കുകയാണെന്ന സമാന കാരണം തന്നെയാണ് യുവാവ് പോലീസിനോട് പറഞ്ഞത്. രണ്ട് പേരെയും ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ജ്യേഷ്ഠ സഹോദരന്റെ ഭാര്യയേയും കൊല്ലാൻ ഖുതുബുദ്ദീൻ പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Comments