അഫ്രിഡിയെ ഗ്യാലറിയിലേക്ക് പറത്തി മാത്യു വെയ്ഡ് ; പാകിസ്താനെ തൂക്കിയെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഫ്രിഡിയെ ഗ്യാലറിയിലേക്ക് പറത്തി മാത്യു വെയ്ഡ് ; പാകിസ്താനെ തൂക്കിയെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 11:22 pm IST
FacebookTwitterWhatsAppTelegram

ദുബായ് : ഷഹീൻ അഫ്രിഡിയെ ഹാട്രിക് സിക്സടിച്ച് മാത്യു വെയ്ഡ് പാകിസ്താന്റെ ചിറകരിഞ്ഞു. ലോകകപ്പ് ടി20 സെമിഫൈനലിൽ തകർപ്പൻ ജയത്തോടെ ഓസ്ട്രേലിയ ഫൈനലിൽ. തോൽവിയറിയാതെ മുന്നേറിയ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയ തകർത്തത്. ആറാം വിക്കറ്റിൽ മാത്യു വെയ്ഡും മാർകസ് സ്റ്റോയിനിസും നടത്തിയ പോരാട്ടത്തിലാണ് പാകിസ്താൻ തകർന്നടിഞ്ഞത്.

പാകിസ്താൻ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഓസ്ട്രേലിയ അടിച്ചെടുത്തു. ഇടം കയ്യൻ ബാറ്റർ മാത്യു വെയ്ഡിന്റെ തകർപ്പനടികളാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. 17 പന്തിൽ 41 റൺസുമായി വെയ്ഡ് പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ പതറിയ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതിൽ ഓൾ റൗണ്ടർ മാർകസ് സ്റ്റോയിനിസും നിർണായക പങ്കു വഹിച്ചു. സ്റ്റോയിനിസ് 31 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു.

നേരിട്ട ആദ്യ പന്തിൽ തന്നെ ആരോൺ ഫിഞ്ച് അഫ്രിഡിക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും മൂന്നാമനായെത്തിയ മിച്ചൽ മാർഷിനൊപ്പം ഡേവിഡ് വാർണറാണ് ഓസ്ട്രേലിയയ്‌ക്ക് പൊരുതാനുള്ള അടിത്തറയിട്ടത്. ഇരുവരും ചേർന്ന് അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. ഏഴാം ഓവറിൽ ലെഗ് സ്പിന്നർ ഷദാബ് ഖാൻ മാർഷിനെ ആസിഫ് അലിയുടെ കയ്യിലെത്തിച്ചു. സ്കോർ 77 ലെത്തിയപ്പോൾ പരിചയ സമ്പന്നനായ സ്റ്റീവ് സ്മിത്തിനേയും ഷദാബ് മടക്കിയയച്ചു. നല്ല ഫോമിൽ കളിച്ചു വരികയായിരുന്ന ഡേവിഡ് വാർണറിനെ പതിനൊന്നാം ഓവറിൽ ഷദാബ് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചതോടെ പാകിസ്താൻ വിജയം മണത്തു. പതിമൂന്നാം ഓവറിൽ ഷദാബിന്റെ ഉജ്ജ്വല ബൗളിംഗ് മാക്സ്‌വെല്ലിനേയും പുറത്താക്കി ഓസ്ട്രേലിയയെ വരിഞ്ഞു മുറുക്കി.

തുടർന്നായിരുന്നു ആവേശകരമായ സ്റ്റോയിനിസ് – വെയ്ഡ് കൂട്ടുകെട്ട് പിറന്നത്. ഒരറ്റത്ത് സ്ഥിരതയോടെ നിന്ന സ്റ്റോയിനിസാണ് ആദ്യം ആക്രമണത്തിന് തുടക്കമിട്ടത്. ഗ്ലെൻ മാക്സ്‌വെല്ലിനെ പുറത്താക്കി ആഘോഷിച്ച ഷദാബിനെ തൊട്ടടുത്ത പന്തിൽ ഡീപ് മിഡ്‌വിക്കറ്റിലേക്ക് സ്റ്റോയിനിസ് സിക്സറിന് പറത്തി. 16 ഓവറുകൾ അവസാനിച്ചപ്പോൾ 24 പന്തിൽ 50 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തിൽ മിഡ്‌വിക്കറ്റിനു മുകളിലൂടെ തകർപ്പൻ സിക്സറടിച്ച സ്റ്റോയിനിസ് തൊട്ടടുത്ത പന്ത് ബൗളറുടെ മുകളിലൂടെ പായിച്ച് ബൗണ്ടറിയും നേടി.

പതിനെട്ടാം ഓവറിൽ ഹസൻ അലിയെ സിക്സറിനും ഫോറിനും തൂക്കിയ വെയ്ഡ് 12 പന്തിൽ 22 റൺസെന്ന നിലയിലേക്ക് കളിയെത്തിച്ചു. ടൂർണമെന്റിലെ സ്റ്റാർ ബൗളർ ഷഹീൻ ഷാ അഫ്രിഡി മാത്രമായിരുന്നു ബാബർ അസമിന്റെ അവസാന പ്രതീക്ഷ. ആദ്യ പന്തിൽ സ്റ്റോയിനിസിന് റണ്ണെടുക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്ത പന്തിൽ ലെഗ് ബിഫോറിനെ അതിജീവിച്ച സ്റ്റോയിനിസ് ഒരു ലെഗ് ബൈ നേടി നോൺ സ്ട്രൈക്ക് എൻഡിലെത്തി. അടുത്ത പന്ത് വൈഡ് ബോളായി. മൂന്നാം പന്തിൽ മാത്യു വെയ്ഡ് ഉയർത്തിയടിച്ച പന്ത് ഡീപ് മിഡ് വിക്കറ്റിൽ ഹാസൻ അലിയുടെ കയ്യിൽ നിന്ന് വഴുതി. രണ്ട് റൺസ് കൂടി നേടിയ വെയ്ഡ് പക്ഷേ വിശ്വരൂപം കാണിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലെഗ് സ്റ്റമ്പ് ലൈനിലെത്തിയ അടുത്ത പന്ത് ഓഫിലേക്ക് കയറി പിന്നോട്ട് സ്കൂപ്പ് ചെയ്ത വെയ്ഡിനെപ്പോലും അത്ഭുതപ്പെടുത്തി കീപ്പർക്ക് പിന്നിലായി പന്ത് ഗ്യാലറി കടന്നു. അടുത്ത പന്ത് ഡീപ് മിഡ്‌വിക്കറ്റിലേക്ക് തൂക്കിയടിച്ച വെയ്ഡ് അവസാന പന്ത് കീപ്പർക്ക് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചതോടെ പാകിസ്താന്റെ കഥ കഴിഞ്ഞു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ 4 വിക്കറ്റുകൾ നഷ്ടപ്പെട്ട് 176 റൺസ് ആണ് നേടിയത്. പാകിസ്താനു വേണ്ടി ഫക്കർ സമാനും അർദ്ധ സെഞ്ച്വറികൾ നേടിയപ്പോൾ ക്യാപ്ടൻ ബാബർ അസം 39 റൺസുമായി പിന്തുണ നൽകി. അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ റൺസ് വാരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടത് പാകിസ്താന് തിരിച്ചടിയായി

Tags: cricketT20 CRICKET
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies