തദ്ദേശിയ പ്രതിരോധ സാങ്കേതിക വിദ്യകളെ വൻ വ്യവസായമാക്കി മാറ്റും: ഉത്തർപ്രദേശിൽ 400 കോടിയുടെ പ്രതിരോധ വ്യവസായ ഇടനാഴി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തദ്ദേശിയ പ്രതിരോധ സാങ്കേതിക വിദ്യകളെ വൻ വ്യവസായമാക്കി മാറ്റും: ഉത്തർപ്രദേശിൽ 400 കോടിയുടെ പ്രതിരോധ വ്യവസായ ഇടനാഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 10:45 am IST
Facebook
Twitter
WhatsAppTelegram

ഝാൻസി: ഉത്തർപ്രദേശിൽ 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴി ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഝാൻസിയിലെ പ്ലാന്റിന്റെ ശിലാസ്ഥാപനം നടത്തും. ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന് പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയായ രാഷ്‌ട്ര രക്ഷാ സമർപ്പൺ പർവിന്റെ സമാപനചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.

പൊതുമേഖല പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് ഝാൻസിയിൽ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കായി പ്ലാന്റ് നിർമ്മിക്കുന്നത്. 138 ഏക്കറിൽ 400 കോടി ചിലവിലാണ് പ്ലാന്റ് നിർമ്മിക്കുക.പദ്ധതിയിലൂടെ 600 ലധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

രാജ്യത്ത് രണ്ട് ഇടങ്ങളിൽ പ്രതിരോധ വ്യവസായിക ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. തമിഴ്‌നാട്ടിലെ പ്രതിരോധ വ്യവസായിക ഇടനാഴിക്ക് ഇതിനോടകം തുടക്കമായിട്ടുണ്ട്.

ആഗ്ര,അലിഗഢ്,ഝാൻസി, ചിത്രകൂട്, ലക്‌നൗ,കാൺപൂർ എന്നിങ്ങനെ 6 നോഡുകളിലായി വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് ഉത്തർപ്രദേശിലെ പ്രതിരോധ ഇടനാഴി ആസൂത്രണം ചെയ്തിരിക്കുന്നത്. 1,034 ഹെക്ടർ ഭൂമി ഇതിനായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.

തദ്ദേശിയ വ്യവസായ സംരംഭങ്ങൾക്ക് രാജ്യത്തെ പ്രതിരോധ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാനും അതുവഴി മികച്ച പ്രതിരോധ സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുവാനും അവസരമൊരുക്കുന്നതാണ് പ്രതിരോധ ഇടനാഴികൾ.

പ്രതിരോധ ഇടനാഴികളുടെ വികസനത്തിലൂടെ മേഖലയിൽ വേഗത്തിലുള്ള വളർച്ചയും, പ്രാദേശിക വ്യവസായിക കൂട്ടായ്മകളും ഉറപ്പാക്കാനാവും. ഇത്തരം ഇടനാഴികൾ രാജ്യത്ത് മികച്ച വ്യവസായിക അടിത്തറ രൂപപ്പെടുത്തുന്നതിനും പ്രതിരോധ മേഖലയിലെ വൻ ഉല്പാദനത്തിനും വഴിതുറക്കും.ഇത് അന്താരാഷ്‌ട്ര പ്രതിരോധ സാമഗ്രികളുടെ വിതരണ ശൃംഖലയിൽ പങ്കാളികളാവാൻ രാജ്യത്തെ വ്യവസായ സംരംഭങ്ങളെ സഹായിക്കും.

Tags: AGRAkanpurLUCKNOWpm naredramodiAligarh
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies