മത സ്വാതന്ത്ര്യത്തിന്റെ ലംഘനം ; അമേരിക്കയുടെ പട്ടികയിൽ ചൈനയും പാകിസ്താനും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മത സ്വാതന്ത്ര്യത്തിന്റെ ലംഘനം ; അമേരിക്കയുടെ പട്ടികയിൽ ചൈനയും പാകിസ്താനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 04:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പാകിസ്താൻ, ഇറാൻ, ഉത്തര കൊറിയ, മ്യാൻമർ എന്നീ രാജ്യങ്ങളെയാണ് ചൈനയ്‌ക്കൊപ്പം അമേരിക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചൈന, പാകിസ്താൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിൽ കൊടിയ പീഡനങ്ങളാണ് ന്യൂനപക്ഷങ്ങൾ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അൾജീരിയ, കൊമോർസ്, ക്യൂബ, നിക്കാരഗ്വ, എന്നീ രാജ്യങ്ങളെ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും അമേരിക്ക ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘടനകളെയും സമാനമായ രീതിയിൽ പ്രത്യേകം പട്ടികയിൽ ഉൾപ്പെടുത്തിയതായും ആന്റണി ബ്ലിങ്കൺ അറിയിച്ചു. അൽ ഷബാബാ, ബോക്കോ ഹറാം, ഹയാത് തഹ്രിർ അൽ ഷാം, ഹൂതി, ഇസ്ലാമിക് സ്‌റ്റേറ്റ്, ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രേറ്റർ സഹാറ, ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ജമാഅത്ത് നസർ അൽ ഇസ്ലാം വൽ മുസ്ലിമീൻ, താലിബാൻ എന്നിവയെ പ്രത്യേക കരുതൽ വേണ്ട സംഘടനകളുടെ പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തി.

മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിൽ അമേരിക്ക യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന് ആന്റണി ബ്ലിങ്കൺ പറഞ്ഞു. ആഗോളതലത്തിൽ മതസ്വാതന്ത്ര്യം നേരിടുന്നത് ശക്തമായ വെല്ലുവിളിയാണ്. എല്ലാ രാജ്യങ്ങളിലും മത സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുണ്ട്. അതിനാൽ മത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള നിയമ നിർമ്മാണത്തിനായി എല്ലാ രാജ്യങ്ങളിലും അമേരിക്ക സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ChinaPakistanamericareligious freedom
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies