ലക്നൗ : രാജ്യാതിർത്തിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് വിഡ്ഢിത്തം വിളമ്പുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര നിയമകാര്യമന്ത്രി കിരൺ റിജിജു. അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് രാഹുൽ ഗാന്ധിയ്ക്ക് ഒന്നും അറിയില്ലെന്നും, കോൺഗ്രസ് നോതാവിന്റെ വാക്കുകൾ കണക്കിലെടുക്കേണ്ടകാര്യമില്ലെന്നും റിജിജു പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്രസർക്കാർ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം സമ്മതിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അതിർത്തി വിഷയം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. രാഹുൽ ഗാന്ധിയ്ക്ക് അതിർത്തിയിലെ സുരക്ഷയേക്കുറിച്ചോ, ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്നോ അറിയില്ല. രാഹുലിന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ നിന്നാൽ അത് രാജ്യത്തിന് ഒട്ടും ഗുണകരമായിരിക്കില്ല. സത്യം അറിയാതെയാണ് അദ്ദേഹം കാര്യങ്ങളോട് പ്രതികരിക്കുന്നത്. അതിനാൽ ആ വാക്കുകൾക്ക് ചെവികൊടുക്കേണ്ടകാര്യമില്ലെന്നും റിജിജു വ്യക്തമാക്കി.
സൻസാദ് ഖേൽ സ്പർദ സംഘടിപ്പിക്കുന്ന മാരത്തോൺ ഉദ്ഘാടനം ചെയ്യാൻ ആഗ്രയിൽ എത്തിയതായിരുന്നു കിരൺ റിജിജു. ഇതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം രാഹുലിന്റെ വാക്കുകളോട് പ്രതികരിച്ചത്.
Comments