നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക; തയ്യാറാക്കിയത് 6 വർഷം മുൻപ് നടന്ന സർവ്വെ അടിസ്ഥാനമാക്കി ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രചാരണവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക; തയ്യാറാക്കിയത് 6 വർഷം മുൻപ് നടന്ന സർവ്വെ അടിസ്ഥാനമാക്കി ; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രചാരണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 01:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണെന്ന നീതി ആയോഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വികസന നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും തിരിച്ചടി. കഴിഞ്ഞ ദിവസം നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യസൂചിക തയ്യാറാക്കിയത് ആറ് വർഷം മുൻപ് നടത്തിയ കുടുംബ ആരോഗ്യസർവ്വേയുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. പുതിയ സർവ്വേയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യസൂചിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചിട്ടുണ്ട്.

2015- 16 വർഷത്തെ കുടുംബ ആരോഗ്യസർവ്വേ നാലിന്റെ അടിസ്ഥാനത്തിലാണ് നീതി ആയോഗ് ദദാരിദ്ര്യസൂചിക തയ്യാറാക്കിയത്. എന്നാൽ 2019-20 വർഷത്തെ സർവ്വേ അഞ്ചിന്റെ സർവ്വേ ഫലം കഴിഞ്ഞ ദിവസം നീതി ആയോഗിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചത്.

കൊറോണപ്രതിരോധത്തിലും, പ്രളയം തടയുന്നതിലും ഉണ്ടായ വീഴ്ചയും, വികസനമുരടിപ്പും, അനാവശ്യധൂർത്തുമെല്ലാം മൂലം സർക്കാർ പ്രതികൂട്ടിൽ നിൽക്കുന്നതിനിടെയാണ് നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക പുറത്തുവന്നത്. തുടർന്ന് ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ എൽഡിഎഫ് സർക്കാരിന്റെ നേട്ടമെന്ന രീതിയിൽ ഉയർത്തിക്കാട്ടുകയാണ്. ഇതിനിടെയാണ് പഴയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയതെന്ന വാർത്തകൾ പുറത്തുവന്നത്. ഇതോടെ സർക്കാരിന് പൂർണമായും മുഖം നഷ്ടമായിരിക്കുകയാണ്.

2016 ലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്. എന്നാൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ ഉണ്ടായ നേട്ടത്തിൽ എൽഡിഎഫ് അഭിമാനിക്കുന്നതിൽ അടിസ്ഥാനമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നീതി ആയോഗ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന സൂചികയിൽ ദരിദ്രർകൂടുതലുള്ള സംസ്ഥാനം ബീഹാറാണ്. ഝാർഖണ്ഡും, യുപിയുമാണ് ബീഹാറിന് പിന്നിൽ. എന്നാൽ പുതിയ ദാരിദ്ര്യസൂചികയിൽ ഇതിനെല്ലാം മാറ്റം വരും.

Tags: niti ayogPinarayi VijayanCM
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies