വീര സൈനികർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലിയുമായി നീലഗിരിക്കാർ;റോഡിനിരുവശവും അണിചേർന്നത് ആയിരക്കണക്കിന് ആളുകൾ;വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീര സൈനികർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലിയുമായി നീലഗിരിക്കാർ;റോഡിനിരുവശവും അണിചേർന്നത് ആയിരക്കണക്കിന് ആളുകൾ;വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 04:00 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി വിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തും ഉൾപ്പടെ 13 പേർ മരിച്ച കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് രാജ്യം ഇത് വരെ മുക്തരായിട്ടില്ല.സമാനകളില്ലാത്ത സേവനം രാജ്യത്തിന് നൽകിയ ധീരസൈനികരുടെ മരണത്തിൽ വിലപിക്കുകയാണ് രാജ്യം.

കൂനൂർ ദുരന്തമുണ്ടായതിന് മിനുറ്റുകൾക്കകം ദുരന്തമുഖത്തേക്ക് ആദ്യം ഓടിയെത്തിയത് നീലഗിരിക്കാരായിരുന്നു. കയ്യും മെയ്യും മറന്ന് അവർ രക്ഷാ പ്രവർത്തനത്തിൽ അണിചേർന്നു.തീഗോളം ഹെലികോപ്ടറിനെ വിഴുങ്ങുമ്പോഴും നാട്ടുകാർ അതൊന്നും കാര്യമാക്കാതെ രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു.

അപകടവിവരം പുറത്ത് അറിയിച്ചതും നാട്ടുകാരായിരുന്നു. ദുരന്തത്തിൽപ്പെട്ടത് രാജ്യത്തിന്റെ സംയുക്തസൈനികനും പത്‌നിയും സംഘവുമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രാർത്ഥനയോടെയായി പിന്നെ കാത്തിരിപ്പ്. ദു:ഖവാർത്തകൾ കേൾക്കാതിരിക്കാൻ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന ഭാരതീയരുടെ മുൻപന്തിയിൽ നാട്ടുകാർ ഉണ്ടായിരുന്നു. ഒടുവിൽ ധീരസൈനികരുടെ വിയോഗവാർത്ത പുറത്തറിഞ്ഞതോടെ ദു:ഖം അണപ്പൊട്ടിയൊഴുകുകയായിരുന്നു.

ധീരസൈനികരുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ നീലഗിരി ജില്ലയിലെ മദ്രാസ് റെജിമെന്റൽ സെന്ററിൽ നിന്ന് സുലൂർ എയർബേസിലേക്ക് പുറപ്പെട്ടപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട സൈനികരെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് നീലഗിരിക്കാരാണ് റോഡിനിരുവശവും തടിച്ചുകൂടിയത്.

കൈകുഞ്ഞുങ്ങളേയും കൈയ്യിലെടുത്ത് ആബാലവൃദ്ധം ജനങ്ങൾ കയ്യിൽ പുഷ്പങ്ങളുമായാണ് റോഡിനിരുവശവും അണിനിരന്നത്. സൈനികരുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ റോഡിൽകൂടി കന്നുപോയപ്പോൾ പലരും ഈറനണിഞ്ഞു.തേങ്ങലടക്കാൻ പാടുപെടുകയായിരുന്നു എല്ലാവരും.ആംബുലൻസുകൾക്ക് പുഷ്പാർച്ചന നടത്തുമ്പോഴും ജനങ്ങൾ വിതുമ്പുകയായിരുന്നു.ആബുലൻസിന് അകമ്പടിയായി പുറപ്പെടാൻ തയ്യാറായ ജനങ്ങളെ ഏറെ പാടുപെട്ടാണ് നിയന്ത്രിച്ചത്. ദു:ഖം അണപ്പൊട്ടിയൊഴുകുമ്പോൾ എങ്ങനെ ജനങ്ങളെ നിയന്ത്രിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു പോലീസുകാരും മറ്റ് സേനാംഗങ്ങളും.

രാജ്യത്തെയാകെ വേദനയിലാഴ്‌ത്തിക്കൊണ്ടാണ് ഊട്ടിയ്‌ക്കടുത്തുള്ള കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിക്കുന്നത്. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു 14 യാത്രികരിൽ 13 പേരുടേയും മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.ഇന്നലെ ഉച്ചയോടെ സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.

Tags: BIPIN RAWATbipin rawath wifebipin rawat deathBipin Rawat Helicopter Crash
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies