"അതെന്താ അവിടെ ആളെ കിട്ടാനില്ലേ" ? രാജസ്ഥാനിലെ റാലിക്ക് പോയി ഫോട്ടോ ഇട്ട കോൺഗ്രസ് നേതാക്കൾക്ക് ട്രോൾ മഴ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“അതെന്താ അവിടെ ആളെ കിട്ടാനില്ലേ” ? രാജസ്ഥാനിലെ റാലിക്ക് പോയി ഫോട്ടോ ഇട്ട കോൺഗ്രസ് നേതാക്കൾക്ക് ട്രോൾ മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 06:53 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: രാജസ്ഥാനിൽ കോൺഗ്രസ് ഇന്ന് നടത്തിയ റാലിയിൽ പങ്കെടുത്ത ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കേരള നേതാക്കൾക്ക് ട്രോൾ മഴ. രാജസ്ഥാൻ സംസ്ഥാന ഘടകം സംഘടിപ്പിച്ച റാലി വിജയിപ്പിക്കാൻ കേരളത്തിൽ നിന്നടക്കം ആളുകളെ കൊണ്ടുപോയോ എന്ന് ചോദിച്ച് ഫോട്ടോ പങ്കുവെച്ച നേതാക്കളെ പരിഹസിക്കുകയാണ് സാമൂഹ്യ മാദ്ധ്യമങ്ങൾ.

ജയ്പൂരിൽ നടത്തിയ കോൺഗ്രസ് റാലിയിൽ കേരളത്തിൽ നിന്നുള്ള അഖിലേന്ത്യാ ഭാരവാഹികൾക്ക് പുറമെ എംഎൽഎമാരും ഡിസിസി ഭാരവാഹികളും പങ്കെടുത്തു. പലരും സമ്മേളനത്തിൽ പങ്കെടുക്കുന്ന ഫോട്ടോയും സോഷ്യൽമീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ പരിഹാസ കമന്റുകൾ നിറയുകയാണ്.

കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ് അഭിസംബോധന ചെയ്യുന്ന റാലി വിജയിപ്പിക്കാൻ പാർട്ടി ഭരണത്തിലുള്ള രാജസ്ഥാനിൽ പോലും ആളെ കിട്ടാനില്ലെയെന്നാണ് ചിലർ ചോദിക്കുന്നത്. ‘പൂച്ചയ്‌ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം’ എന്ന് ചോദിക്കുന്നു ചിലർ. ഒരോ എംഎൽഎയ്‌ക്കും എത്ര ആളുകളെ സംഘടിപ്പിക്കണമെന്നായിരുന്നു ടാർജെറ്റ് എന്ന് ചോദിച്ച വിരുതൻമാരും ഉണ്ട്.

ഭരണത്തിലുള്ള സംസ്ഥാനത്തുപോലും സമ്മേളനത്തിന് ആളെ സംഘടിപ്പിക്കാൻ കഴിയാത്ത പാർട്ടി കേന്ദ്രസർക്കാറിനെതിരെ എങ്ങിനെ പ്രക്ഷോഭം നടത്തുമെന്ന് സംശയം പ്രകടിപ്പിക്കുന്ന കോൺഗ്രസ് അനുഭാവികളും കമന്റുകളിടുന്നുണ്ട്.

കോൺഗ്രസിന്റെ അഖിലേന്ത്യാ ഭാരവാഹിത്വം ഇല്ലാത്ത നേതാക്കൾ പോലും കേരളത്തിൽ നിന്നും ജയ്പൂരിലേയ്‌ക്ക് സമ്മേളനത്തിൽ പങ്കെടുക്കാനായി പോയിരുന്നു.എംഎൽഎമാരായ ടി സിദ്ധീഖ്, അൻവർ സാദത്ത്, റോജി എം ജോൺ, എപി അനിൽകുമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോ പങ്ക് വെച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലിയിൽ പങ്കെടുത്തു

Tags: Narendra ModirajasthanRahul GandhiJAIPURCongress rallya p abdulla kuttybjp government
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies