2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുക പത്തോളം രാജ്യങ്ങൾ; നിർണായക കൂടിക്കാഴ്ചകൾ നടത്തും; വിവരങ്ങൾ പുറത്ത്
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുക പത്തോളം രാജ്യങ്ങൾ; നിർണായക കൂടിക്കാഴ്ചകൾ നടത്തും; വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 10:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വർഷം നടത്താനിരിക്കുന്ന സന്ദർശനങ്ങളുടേയും യോഗങ്ങളുടേയും വിവരങ്ങൾ പുറത്തുവിട്ടു. 2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ രാജ്യത്തെ കൊറോണ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷമേ വിദേശ പര്യടനം നടത്തൂ. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് വിവരങ്ങൾ പുറത്തുവിട്ടത്.

2022 ൽ പ്രധാനമന്ത്രി ആദ്യം സന്ദർശിക്കുക യുഎഇ ആയിരിക്കും. ജനുവരി മാസത്തിൽ അദ്ദേഹം ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയൺ സന്ദർശിക്കും. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമായിരിക്കും അത്.

ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൽട്ടേഷന്റെ ഭാഗമായി പ്രധാനമന്ത്രി അടുത്ത വർഷം ജർമനി സന്ദർശിക്കുമെന്നാണ് വിവരം. രണ്ട് രാജ്യങ്ങളും തമ്മിൽ രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന യോഗത്തിൽ പങ്കെടുക്കാൻ മുൻ ജർമൻ ചാൻസലർ ഏൻജല മെർക്കെൽ 2019 ൽ ഇന്ത്യയിലെത്തിയിരുന്നു. ഇത്തവണ രാജ്യത്തിന്റെ പുതിയ ചാൻസലറുമായിട്ടാണ് നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുക. ഇത്തവണ ജി7 ഉച്ചകോടി സംഘടിപ്പിക്കുന്നതും ജർമ്മനിയാണ്.

അടുത്ത വർഷം പ്രധാനമന്ത്രി ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാകും എന്നാണ് വിവരം. രണ്ടാമത് ഇന്തോ-നോഡിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഡെൻമാർക്ക് സന്ദർശിക്കും. ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണിന്റെ പ്രത്യേക ക്ഷണം ലഭിച്ചതിനെ തുടർന്ന് ഇക്കാര്യം ആലോചനയിലാണ്. ആദ്യ ഇന്തോ -നോഡിക് ഉച്ചകോടി നടന്നത് സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമിൽ വെച്ചായിരുന്നു.

ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അടുത്ത വർഷം റഷ്യയിലെത്തും. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. 2019 ലാണ് മോദി അവസാനമായി റഷ്യ സന്ദർശിച്ചത്.

ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി അദ്ദേഹം ജപ്പാനും സന്ദർശിക്കും. കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനവുമുണ്ടാകും. ബേയ് ഓഫ് ബംഗാൾ ഇനീഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടോറൽ ടെക്‌നിക്കൽ ആന്റ് എകണോമിക് കോർപ്പറേഷനിൽ പങ്കെടുക്കാനായിരിക്കും ഇത്.

കോമൺവെൽത്ത് യോഗത്തിൽ പങ്കെടുത്താൻ മോദി ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ കംബോഡിയ, ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഉസ്‌ബെക്കിസ്ഥാൻ ബ്രിക്സിൽ പങ്കുചേരാൻ ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലും നരേന്ദ്ര മോദി സന്ദർശനം നടത്തും.

Tags: japangermanydenmarkRussiaINDONESIASri LankaRwanda
Share
Tweet
SendShare

More News from this section

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

Latest News

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

LACയിൽ ചൈന പിന്നോട്ടോ? 10 ബ്രിഗേഡ് തല വിന്യാസത്തിൽ കുറവ്; പക്ഷേ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

70% ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിന് പുതുജീവന്‍; ദിവസവും 32 കോടി ലിറ്റര്‍ ഹിമാനിജലം എത്തിക്കാന്‍ പദ്ധതി

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; കാസര്‍കോട് 11കാരന് ദാരുണാന്ത്യം

ശിക്ഷയ്‌ക്ക് പിന്നാലെ വീണ്ടും കുരുക്ക്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്

കാലില്‍ ആണി തുളച്ചുകയറി; 12കാരന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി, ആശുപത്രിക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies