ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസുകാരന് നേരെ ഭീകരർ വെടിയുതിർത്തു. ജമ്മു കശ്മീർ പോലീസ് ഫോളോവർ ആയ മുഷ്താഖ് അഹമ്മദ് വാഗയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീടിന് മുൻപിൽ നിൽക്കുകയായിരുന്നു അദ്ദേഹത്തിന്റെ നേർക്ക് വാഹനത്തിൽ എത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശേഷം ഇവർ രക്ഷപ്പെട്ട്. നിലവിളി കേട്ടെത്തിയ വീട്ടുകാരും പ്രദേശവാസികളും ചേർന്നാണ് പോലീസുകാരനെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരർ രക്ഷപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാ സേന പരിശോധന നടത്തിവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കമാന്റർ സയ്ഫുള്ള അബ്ദുൾ ഖാലിദിനെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാണ് ഭീകരാക്രമണം എന്നാണ് സൂചന.
Comments