വയനാട് : ബംഗളൂരുവിൽ നിന്ന് ചോക്ലേറ്റുമായി എത്തിയ കണ്ടെയ്നർ ലോറി ചുരത്തിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ചുരത്തിലെ എട്ടാം വളവിന് സമീപത്താണ് അപകടം സംഭവിച്ചത്. ചുരത്തിലൂടെ സഞ്ചരിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മറ്റ് വാഹന യാത്രികരും പോലീസും ചേർന്നാണ് ഡ്രൈവരെ ലോറിയിൽ നിന്നും പുറത്തെടുത്തത്. പരിക്കേറ്റ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം ആണ്. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും, അമിത വേഗതയുമാണ് അപകടത്തിന് കാരണമാകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
Comments