പാലക്കാട് : ആലത്തൂരിൽ വയോധികനെ അയൽവാസി തലയ്ക്ക് അടിച്ചുകൊന്നു. തോണിപ്പാടം സ്വദേശി ബാപ്പൂട്ടി (63) ആണ് കൊല്ലപ്പെട്ടത്. തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം എന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയായ അബ്ദുൾ റഹ്മാനും, മകൻ ഷാജഹാനും പോലീസ് പിടിയിലായിട്ടുണ്ട്. ബാപ്പൂട്ടിയെ ഇയാൾ നേരത്തെയും ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അബ്ദുൾ റഹ്മാൻ ബാപ്പൂട്ടിയെ കൊലപ്പെടുത്തിയത്.
Comments