തിരുവനന്തപുരം : ധനുവച്ചപുരത്ത് കുടുംബത്തെ ആക്രമിച്ച കേസിൽ ഗുണ്ടാ സംഘത്തിലെ ഒരാൾ പിടിയിൽ. മഞ്ചുവിളാകം സ്വദേശി സതീഷിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇരുപതംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും, മറ്റ് പ്രതികളെയും ഉടൻ പിടികൂടുമെന്ന് ധനുവച്ചപുരം പോലീസ് പറഞ്ഞു.
ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിൽ കയറിയായിരുന്നു ഗുണ്ടകൾ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥ ഷിജി ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപത്തുള്ള വീട്ടിൽ ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പൊലീസിനോട് പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ബിജുവിനെയും കുടുംബത്തെയും ആക്രമിച്ചത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടാത്ത പോലീസിനെതിരെ പ്രതിഷേധം ശക്തമാണ്.
Comments