റിലയൻസ് ജിയോ ബിഎസ്എൻഎല്ലിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ഫിക്‌സഡ്‌ലൈൻ ബ്രോഡ്ബാൻഡ് സേവനദാതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിലയൻസ് ജിയോ ബിഎസ്എൻഎല്ലിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ഫിക്‌സഡ്‌ലൈൻ ബ്രോഡ്ബാൻഡ് സേവനദാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 12:26 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഫിക്സഡ്‌ലൈൻ ബ്രോഡ്ബാന്റ് സേവനങ്ങളിൽ റിലയൻസ് ജിയോ ബിഎസ്എൻഎല്ലിനെ പിന്തള്ളി ഏറ്റവും വലിയ സേവനദാതാവായി. ചൊവ്വാഴ്ച ടെലികോം റെഗുലേറ്റർ ട്രായി പുറത്തിറക്കിയ പ്രതിമാസ ടെലികോം വരിക്കാരുടെ റിപ്പോർട്ട് അനുസരിച്ച് 4.34 ദശലക്ഷം ഉപഭോക്താക്കളുമായി ഫിക്‌സഡ്‌ലൈൻ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ജിയോ മുന്നിലെത്തി. 20 വർഷം മുമ്പ് ആരംഭിച്ചതു മുതൽ ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തിയിരുന്നത് സർക്കാർ ടെലികോം കമ്പനിയായിരുന്ന ബിഎസ്എൻഎൽ ആയിരുന്നു. റിലയൻസ് ജിയോ ഫിക്സഡ്‌ലൈൻ ബ്രോഡ്ബാന്റ് ഉപയോക്താക്കളുടെ എണ്ണം ഒക്ടോബറിലെ 4.16 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 4.34 ദശലക്ഷമായി ഉയർന്നു.

ബിഎസ്എൻഎല്ലിന്റെ ഉപയോക്താക്കൾ ഒക്ടോബറിലെ 4.72 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 4.2 ദശലക്ഷമായി കുറഞ്ഞു. ഭാരതി എയർടെൽ ഫിക്സഡ്‌ലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്തൃ അടിത്തറ നവംബറിൽ 4.08 ദശലക്ഷമാണ്. 2019 സെപ്റ്റംബറിൽ ഫിക്‌സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനമായ ജിയോഫൈബർ പ്രവർത്തനം തുടങ്ങിയത്.

ജിയോ ആദ്യം മുതൽ തുടങ്ങിയപ്പോൾ 2019 സെപ്റ്റംബറിൽ 8.69 ദശലക്ഷം വയർഡ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുണ്ടായിരുന്നു. ഇത് 2021 നവംബറിൽ പകുതിയിൽ താഴെയായി കുറഞ്ഞു. ഭാരതി എയർടെല്ലിന്റെ വയർഡ് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 2021 സെപ്റ്റംബറിലെ 2.41 ദശലക്ഷത്തിൽ നിന്ന് 70 ശതമാനം വർധിച്ച് 4.08 ദശലക്ഷമായി.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ഒക്ടോബറിലെ 798.95 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 801.6 ദശലക്ഷമായി വർദ്ധിച്ചു. നവംബർ അവസാനത്തോടെ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ 98.68 ശതമാനം വിപണി വിഹിതം മികച്ച അഞ്ച് സേവന ദാതാക്കളാണെന്ന് ട്രായ് വ്യക്തമാക്കി.

നവംബറിൽ റിലയൻസ് ജിയോയുടെ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 432.96 ദശലക്ഷമാണ്. തൊട്ടുപിന്നാലെ 210.10 ദശലക്ഷം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുമായി ഭാരതി എയർടെൽ, വിഐ 122.40 ദശലക്ഷം, ബിഎസ്എൻഎൽ 23.62 ദശലക്ഷം, ആട്രിയ കൺവെർജൻസ് 1.98 ദശലക്ഷം എന്നിങ്ങനെയാണ്.

 

Tags: reliance jio
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies