ഡൽഹി :വർദ്ധിത ശേഷിയുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. ഇന്ന് രാവിലെ 10.30-ന് ആണ് ഒഡീഷ തീരത്തെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ പരീക്ഷണം നടന്നത് . ബ്രഹ്മോസ് എയ്റോസ്പേസും ഡിആർഡിഒ യും സഹകരിച്ചായിരുന്നു വിക്ഷേപണം.
തദ്ദേശീയമായ ഘടകങ്ങൾ കൂടുതൽ ഉൾക്കൊള്ളിച്ചാണ് മെച്ചപ്പെട്ട പ്രകടനശേഷിയുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ നിർമ്മാണം .ബ്രഹ്മോസ് പദ്ധതിയിൽ പ്രധാന നാഴികക്കല്ലാണ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണ വിജയം .
റഷ്യയിലെ NPOM, DRDO എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ബ്രഹ്മോസിനെ ഇതിനകം ഇന്ത്യൻ സായുധ സേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments