തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ട്രെയിനുകൾ സർവ്വീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നാളെ മുതൽ വ്യാഴാഴ്ച്ച വരെയാണ് സർവ്വീസ് നിർത്തിവെയ്ക്കുന്നത്. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ആഴ്ചയും റെയിൽവേ ഏതാനും തീവണ്ടികൾ റദ്ദാക്കിയിരുന്നു.
റദ്ദാക്കിയ ട്രെയിനുകൾ
1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (no.16366).
2) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (no.06425)
3) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (no.06431).
4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (no.06435)
അതേസമയം രോഗ വ്യാപനത്തിൽ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചിട്ടുണ്ട്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പ് വരുത്തണം. പനിയും ജലദോഷവും ഉള്ളവർ വീട്ടിൽ തന്നെ കഴിയണം. അത്തരത്തിലുള്ളവർ പൊതുഇടങ്ങളിൽ ഇറങ്ങരുതെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments