സന്ദർശകരുടെ എണ്ണം 75 ലക്ഷം കടന്നു: മഹാമാരിയ്ക്കിടയിലും ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഏകതാ പ്രതിമ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്ദർശകരുടെ എണ്ണം 75 ലക്ഷം കടന്നു: മഹാമാരിയ്‌ക്കിടയിലും ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഏകതാ പ്രതിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 12:35 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യയുടെ അഭിമാനവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നു. ഇൻഡസ്ട്രീസ് ആൻഡ് മൈൻസ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്തയാണ് സന്ദർശകരുടെ പട്ടിക പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ കാഴ്‌ച്ചപ്പാടാണ് പ്രതിമ ഇവിടെ സ്ഥാപിക്കാൻ കാരണമായതെന്നും ഗുപ്ത പറയുന്നു.

2018 ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഏകതാപ്രതിമ ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമർപ്പിച്ചത്. വളരെ പെട്ടന്ന് തന്നെ ഗുജറാത്തിലേയും ഇന്ത്യയിലെയും ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇത് മാറുകയായിരുന്നു. നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് സമീപമാണ് സർദാർ വല്ലഭഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്. 182 അടി ഉയരമുണ്ട് പ്രതിമയ്‌ക്ക്.

വിനോദസഞ്ചാരികൾ യാത്രകൾക്ക് പദ്ധതിയിടുമ്പോൾ അതിലൊരിടമാകാൻ ഏകതാപ്രതിമയ്‌ക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഗുപ്ത ട്വിറ്ററിൽ കുറിച്ചു. കൊറോണ മഹാമാരിയ്‌ക്കിടിയിലും കഴിഞ്ഞ പത്ത് മാസത്തിനിടെ 25 ലക്ഷം സന്ദർശകരാണ് ഇവിടെ എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ 50 ലക്ഷം പേരാണ് ഇവിടേയ്‌ക്ക് എത്തിയത്.

സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഏകതാ പ്രതിമ നർമദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപിൽ നിർമ്മിച്ചത്. ഗുജറാത്തിലെ ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം 75 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ഇതിനോടകം പ്രതിമ സന്ദർശിച്ചത്. 2018 നവംബർ 1 മുതൽ 2019 സെപ്റ്റംബർ 12 വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് ടിക്കറ്റ് വിൽപ്പനയിൽ നേടിയത് 57 കോടി രൂപയാണ്.

ചൈനയിലെ 153 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തു പ്രതിമയയെയും അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയേയുമൊക്കെ ഉയരത്തിൽ പിന്തള്ളിയാണ് ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന സ്ഥാനം സ്വന്തമാക്കിയത്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഏകതാ പ്രതിമ 34 മാസത്തെ തുടർച്ചയായ ജോലിക്കൊടുവിലാണ് ലോകത്തിന് സമർപ്പിച്ചത്.

പദ്മഭൂഷൺ രാം വി. സുധർ ആണ് പ്രതിമയുടെ ശിൽപ്പി. പ്രതിമയെ അഞ്ച് ഭാഗമായാണ് വിഭജിച്ചിരിക്കുന്നത്. പ്രതിമയുടെ കണങ്കാൽ വരെയുള്ള ഭാഗമാണ് ഒന്നാമത്തെ സോൺ. പ്രദർശന മേഖല, മദ്ധ്യഭാഗത്തെ നില, മേൽഭാഗം എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളാണ് പ്രതിമയ്‌ക്കുള്ളത്. എക്സിബിഷൻ ഹാൾ, മ്യൂസിയം, വാൾ ഓഫ് യൂണിറ്റി, ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ഹെലികോപ്റ്റർ റൈഡ്, ബോട്ടിംഗ്, ട്രെക്കിംഗ്, ഷോപ്പിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

Tags: Narendra Modistatue of unity
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies