ന്യൂഡൽഹി: ഇന്ത്യയുടെ ഗാനകോകിലത്തിന്റെ നിര്യാണത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അനുശോചനം രേഖപ്പെടുത്തി.’ എല്ലാ സംഗീത പ്രേമികളുടേയും ഹൃദയത്തിൽ കുടികൊള്ളുന്ന സ്വരകോകില ലതാമങ്കേഷ്കർ ജിയുടെ വിയോഗം ഹൃദയഭേദകമെന്ന് അദ്ദേഹം കുറിച്ചു.
നിരവധിപേരാണ് ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തിയത്. ലതാമങ്കേഷ്കറിനോടുള്ള ആദരസൂചകമായി രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണമാണ്. ദേശീയ പതാക പകുതി താഴ്ത്തികെട്ടും. സിനിമാ-സംഗീത-രാഷ്ട്രീയ ലോകത്ത് നിന്നുള്ളവരെല്ലാം പ്രിയ ഗായികയുടെ നിര്യണത്തിൽ വേദനയിലാഴ്ന്നിരിക്കുകയാണ്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്കർ വിവിധ ഭാഷകളിലായി 30,000 ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 1942 ൽ തന്റെ 13 ാം വയസിലാണ് മങ്കേഷ്കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്.
Comments