പ്രകോപിപ്പിച്ച് ഹ്യൂണ്ടായി; വിമർശനപ്പെരുമഴയുമായി ഇന്ത്യക്കാർ; ഒടുവിൽ പോസ്റ്റ് പിൻവലിച്ച് ഓടി കൊറിയൻ കമ്പനി; പണി വന്നത് ഇങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രകോപിപ്പിച്ച് ഹ്യൂണ്ടായി; വിമർശനപ്പെരുമഴയുമായി ഇന്ത്യക്കാർ; ഒടുവിൽ പോസ്റ്റ് പിൻവലിച്ച് ഓടി കൊറിയൻ കമ്പനി; പണി വന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 04:58 pm IST
FacebookTwitterWhatsAppTelegram

ഇസ്ലമാബാദ്: ഇന്ത്യയിൽ നിന്നും കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് പങ്കുവെച്ച ട്വീറ്റ് പിൻവലിച്ച് ഹ്യൂണ്ടായിയുടെ പാകിസ്താൻ യൂണിറ്റ്. പോസ്റ്റിന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ച് ഹ്യൂണ്ടായി തലയൂരിയത്. കശ്മീർ ഐക്യദാർഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യൻ പ്രദേശം വേർപെടുത്താൻ ശ്രമിക്കുന്ന പോസ്റ്റ് ഹ്യൂണ്ടായി ഷെയർ ചെയ്തത്. എന്നാൽ ഹ്യൂണ്ടായിയുടെ പോസ്റ്റിനെ വിമർശിച്ച് നിരവധി പേരാണ് എത്തിയത്.

കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങൾ നമുക്ക് ഓർമ്മിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണ നൽകാം’ എന്നായിരുന്നു പാകിസ്താൻ ഹ്യൂണ്ടായിയുടെ പോസ്റ്റ്. പിന്നാലെ #BoycottHyundai ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയും ഹ്യൂണ്ടായി പോസ്റ്റ് പിൻവലിക്കുകയുമായിരുന്നു. പാകിസ്താനെ അനുകൂലിച്ചുള്ള പോസ്റ്റ് ഹ്യൂണ്ടായിയുടെ വാഹന വിപണിയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ദാൽ തടാകത്തിലെ ബോട്ടിന്റെ ചിത്രവും മുള്ളുവേലി ഉപയോഗിച്ച് കശ്മീർ എന്ന വാക്കും ചേർന്നതായിരുന്നു പോസ്റ്റ്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി പാകിസ്താൻ ഗവൺമെന്റിന് അനുകൂലമായി പ്രചാരണം നടത്തുന്നതിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ഇക്കാര്യത്തിൽ ഹ്യൂണ്ടായിയുടെ ഇന്ത്യൻ ഡീലർഷിപ്പിനോട് വിശദീകരണം തേടിയ ട്വിറ്റർ ഉപയോക്താക്കളെ ഹ്യൂണ്ടായി ഇന്ത്യ ബ്ലോക്ക് ചെയ്തതായും ആരോപണമുണ്ട്.

ഹ്യൂണ്ടായി പാക്കിസ്താൻ പേജ് കൈകാര്യം ചെയ്യുന്നത് ഹ്യുണ്ടായ് നിഷാത് ഗ്രൂപ്പ് ആണ്. അവരാണ് പാകിസ്താനിൽ ഹ്യൂണ്ടായി കാറുകൾ വിതരണം ചെയ്യുന്നത്. ഹ്യൂണ്ടായി ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുകയാണ്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കൾ പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതികൾ അയച്ചിട്ടുണ്ട്.

Tags: PakistanKashmirBoycottHyundai
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies