കറാച്ചി: പഞ്ചാബിലെ അമൃത്സറിൽ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാ സേന. അജ്നാല തെഹ്സിലിൽ പഞ്ച്ഗ്രഹിയൻ ബോർഡർ ഔട്ട്പോസ്റ്റിലാണ് ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചത്. സംഭവമുണ്ടായ ഉടൻ തന്നെ ജവാന്മാർ ഡ്രോണിന് നേരെ വെടിയുതിർത്തതോടെ, ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരികെ പോവുകയായിരുന്നു.
ഇതോടെ ബിഎസ്എഫ് പ്രദേശത്ത് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് മറ്റ് രണ്ട് സ്ഥലങ്ങളിൽ കൂടി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. കൂടുതൽ സ്ഥലത്തേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് സ്ഫോടക വസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും അയക്കാനായി ഭീകരസംഘടനകൾ ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്.
Comments