കഴുത്തിൽ ടയറുമായി ആറ് വർഷം നരകയാതന: മുതലയെ ദുരവസ്ഥയിൽ നിന്നും മോചിപ്പിച്ച് യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴുത്തിൽ ടയറുമായി ആറ് വർഷം നരകയാതന: മുതലയെ ദുരവസ്ഥയിൽ നിന്നും മോചിപ്പിച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 02:59 pm IST
FacebookTwitterWhatsAppTelegram

കഴുത്തിൽ ടയറുമായി ആറ് വർഷം നരകയാതന അനുഭവിച്ച ഭീമൻ മുതലയെ മോചിപ്പിച്ച് യുവാവ്. ഇന്തോനേഷ്യയിലെ പാലു നന്ദിയിൽ കഴിയുന്ന മുതലയാണ് തന്റെ വർഷങ്ങളായുള്ള ദുരവസ്ഥയിൽ നിന്നും മോചിതനായത്. ഇന്തോനേഷ്യയിലെ സുലാവെസി സ്വദേശിയായ ടിലി എന്ന 35കാരനാണ് മുതലയെ രക്ഷപെടുത്തിയത്. 2016ലാണ് ടയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ മുതലയെ കണ്ടെത്തിയത്.

‘ബുവായ കലുങ് ബാൻ’ അഥവാ ‘കഴുത്തിൽ ടയർ കുരുങ്ങിയ മുതല’ എന്നാണ് പ്രദേശവാസികൾക്കിടയിൽ ഈ മുതല അറിയപ്പെട്ടിരുന്നത്. ഈ മുതലയെ രക്ഷപ്പെടുത്താൻ അധികൃതരും പ്രാദേശിക മൃഗസംരക്ഷകരും പലവട്ടം ശ്രമിച്ചിരുന്നു. എന്നാൽ ശ്രമങ്ങൾ ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. മുതലയ്‌ക്ക് വലിപ്പം കൂടുന്നതിന് അനുസരിച്ച് ടയർ കൂടുതൽ മുറുകിത്തുടങ്ങി. ഇതോടെ അതിന്റെ ജീവിതം കൂടുതൽ ദുരിതത്തിലായി.

മുതലയെ രക്ഷിക്കുന്നവർക്ക് അധികൃതർ പ്രതിഫലം വരെ വാഗ്ദാനം ചെയ്തിരുന്നു. പ്രതിഫലം മോഹിച്ചും പലരും മുതലയെ രക്ഷപെടുത്താൻ എത്തിയെങ്കിലും അവയെല്ലാം തന്നെ പരാജയപ്പെട്ടു. 2020ൽ നാഷണൽ ജിയോഗ്രഫിക് ടെലിവിഷൻ അവതാരകനായ മാറ്റ് റൈറ്റും മുതലയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആ ശ്രമവും പരാജയപ്പെട്ടു. പിന്നാലെ മുതലയുടെ അവസ്ഥ കൂടുതൽ ദുരിതത്തിലാകുന്നത് ശ്രദ്ധയിൽപ്പെട്ട ടിലി ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.

മൂന്നാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് ടിലി, മുതലയെ പിടിച്ച് അതിന്റെ കഴുത്തിൽ കിടന്ന ടയർ ഊരിമാറ്റിയത്. 13 അടി നീളമുള്ള ഭീമൻ മുതലയ്‌ക്ക് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു. ജീവനുള്ള കോഴികളെ കെണിവെച്ച് മുതലയെ ആദ്യം പിടികൂടുകയും പിന്നീട് വലവിരിച്ച ശേഷം കഴുത്തിലുള്ള ടയർ മുറിച്ചു മാറ്റുകയുമായിരുന്നു. ശേഷം മുതലയെ നദിയിലേക്ക് തന്നെ തിരികെ വിട്ടു.

Tags: INDONESIAcrocodiletyre
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies