പെർമഫ്രോസ്റ്റ് ഉരുകുന്നു; മനുഷ്യരാശിയെ കാത്തിരിക്കുന്നത് വൻ വെല്ലുവിളി; അമ്പരപ്പിക്കുന്ന പഠനം പുറത്ത്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പെർമഫ്രോസ്റ്റ് ഉരുകുന്നു; മനുഷ്യരാശിയെ കാത്തിരിക്കുന്നത് വൻ വെല്ലുവിളി; അമ്പരപ്പിക്കുന്ന പഠനം പുറത്ത്

Janam Web Desk by Janam Web Desk
Feb 15, 2022, 02:35 pm IST
FacebookTwitterWhatsAppTelegram

വടക്കന്‍ ധ്രുവത്തിലെ വലിയ മഞ്ഞുപാളിയായ പെര്‍മഫ്രോസ്റ്റ് ഉരുകുന്നത് കാന്‍സറിന് കാരണമാകുന്ന വാതകങ്ങളെ പുറന്തള്ളുമെന്ന് പഠനം. ബ്രിട്ടനിലെ ലീഡ്‌സ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. മഞ്ഞുരുകുന്നത് വഴി റേഡോണ്‍ എന്ന റേഡിയോ ആക്ടീവ് വാതകം പുറന്തള്ളുന്നതിനിടയാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമായ ശ്വാസകോശ കാന്‍സറിന് കാരണമാകുന്നതാണ് റേഡോണ്‍ വാതകം. റേഡോണ്‍ അന്തരീക്ഷത്തില്‍ പരക്കുന്നത് തടയാന്‍ പേര്‍മഫ്രോസ്റ്റിന് കഴിയും.എന്നാല്‍ വലിയ തോതില്‍ മഞ്ഞുരുകുന്നത് വഴി ഈ സംരക്ഷണം ഇല്ലാതാവുകയും റേഡോണ്‍ പുറന്തള്ളുകയും ചെയ്യും.

പുകവലി കഴിഞ്ഞാല്‍ ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്ന അടുത്ത ഘടകമാണ് റേഡോണ്‍. പെര്‍മാഫ്രോസ്റ്റിനുള്ളില്‍ അകപ്പെടുന്ന ജീവികളുടെ ശരീരം അഴുകി നശിക്കാറില്ല എന്നത് വലിയ ഒരു പ്രത്യേകതയാണ്. അത്രയും കനത്ത മഞ്ഞുപാളിയാണിത്. മാമോത്ത് പോലെ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ജീവികളുടെ ശവശരീരങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതുപോലെ തന്നെയാണ് വൈറസുകളുടേയും ബാക്ടീരിയകളുടേയും കാര്യത്തിലും സംഭവിക്കുന്നത്. വര്‍ഷങ്ങളോളം പെര്‍മാഫ്രോസ്റ്റില്‍ നിര്‍ജ്ജീവാവസ്ഥയില്‍ തുടരാന്‍ ഇതിനാകും. മഞ്ഞുരുകി ഇത്തരം സൂക്ഷ്മാണുക്കള്‍ പുറത്ത് വരുന്നത് വലിയ ദുരന്തത്തിനിടയാക്കുമെന്നും ഗവേഷകര്‍ പറയുന്നു.

2005ല്‍ 32,000 വര്‍ഷം പഴക്കമുള്ള സൂക്ഷ്മകോശ ജീവികളെ പെര്‍മഫ്രോസ്റ്റില്‍ നിന്ന് കണ്ടെടുക്കിട്ടുണ്ട്. മഞ്ഞില്‍ നിന്ന് പുറത്ത് കടന്നതോടെ ഇവ സജീവമായി പ്രവര്‍ത്തിക്കാനും തുടങ്ങി. 2016ലും സമാനമായ ഒരു സംഭവമുണ്ടായിരുന്നു. മഞ്ഞുരുകി ആന്ത്രാക്‌സ് ബാധിച്ച ഒരു മാനിന്റെ ശരീരം പുറത്ത് വന്നിരുന്നു. ഇതോടെ ധ്രുവപ്രദേശത്തിന് സമീപമുള്ള സൈബീരിയയിലെ യമാല്‍ പ്രദേശത്ത് ആന്ത്രാക്‌സ് പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത്തരത്തില്‍ മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുന്ന നിരവധി സൂക്ഷ്മാണുക്കള്‍ മഞ്ഞിനടിയില്‍ സുഷുപ്തിയിലാണ്ട് കിടപ്പുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ആദിമ മനുഷ്യരായ നിയാണ്ടര്‍താലുകള്‍ വരെ പെര്‍മഫ്രോസ്റ്റില്‍ കിടപ്പുണ്ടെന്നാണ് അനുമാനം.

Tags: Global Warming
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

Latest News

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies