യുക്രെയ്ന് വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച സ്വതന്ത്ര നിലപാടിനെ പിന്തുണച്ച് റഷ്യ. യുക്രെയ്ന്-റഷ്യ പ്രശ്നത്തില്‍ ചര്‍ച്ചയിലൂടെയുള്ള നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ പറഞ്ഞിരുന്നു. യുഎന്‍ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 20,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പൗരന്മാരും യുക്രെയ്നിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ ക്ഷേമത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും, ആരുടേയും പക്ഷം പിടിക്കാനില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
യുക്രെയ്നില്‍ റഷ്യ അധിനിവേശത്തിന് ശ്രമിച്ചാല്‍ ഇന്ത്യ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അമേരിക്ക പറഞ്ഞിരുന്നു അന്താരാഷ്ട്ര നിയമ സംവിധാനത്തോട് പ്രതിജ്ഞാബദ്ധരായ ഇന്ത്യ, റഷ്യയ്ക്കെതിരായ നീക്കത്തില്‍ ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ആണ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ സ്വീകരിച്ച സ്വതന്ത്ര നിലപാടിനെ ഇന്ത്യയിലെ റഷ്യന്‍ എംബസി സ്വാഗതം ചെയ്തു.
‘അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള താല്‍പ്പര്യം മുന്‍നിര്‍ത്തി ആശങ്കയുണ്ടാക്കുന്ന എല്ലാ നടപടികളും ഇരുഭാഗത്തിനും ഒഴിവാക്കാവുന്നതാണ്. ശാന്തവും ക്രിയാത്മകവുമായ നയതന്ത്ര പരിഹാരമാണ് ഈ വിഷയത്തില്‍ എടുക്കേണ്ടത്’ യുഎന്‍ യോഗത്തില്‍ ഇന്ത്യയുടെ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.
Comments